ബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ലിയു.എസ്.എസ്.ബി) വിതരണം ചെയ്യുന്ന ജലം ദുരുപയോഗം ചെയ്തവരിൽനിന്ന് ഇതുവരെ പിഴയായി ഈടാക്കിയത് 20 ലക്ഷം രൂപ. 400 പേരിൽനിന്നാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്.
നഗരത്തിൽ ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 10 മുതലാണ് ബി.ഡബ്ലിയു.എസ്.എസ്.ബി വിതരണം ചെയ്യുന്ന കാവേരി നദീജലം കുടിവെള്ള ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞത്.
കാവേരി ജലം വാഹനങ്ങൾ കഴുകാനോ ചെടികൾ നനക്കാനോ കെട്ടിക നിർമാണ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നാണ് നിർദേശം. ഇത് ലംഘിക്കുന്നവരിൽനിന്ന് 5,000 രൂപയാണ് പിഴയീടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.