ബംഗളൂരു: ബംഗളൂരു നഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് താൽക്കാലിക പരിഹാരമെന്നോണം കാവേരി നദിയിൽനിന്ന് അധിക ജലമെത്തിക്കാൻ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി). മണ്ഡ്യ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ് അണക്കെട്ടിൽനിന്ന് 2000 മുതൽ 2500 വരെ ക്യുസെക്സ് ജലം ബംഗളൂരുവിലെത്തിക്കാനാണ് തീരുമാനം.
1.3 കോടി ജനങ്ങളുള്ള ബംഗളൂരുവിൽ 2000 എം.എൽ.ഡി മുതൽ 2800 എം.എൽ.ഡി ജലമാണ് ദിനംപ്രതി ആവശ്യമുള്ളത്. എന്നാൽ, ഇതിൽ 1000 മുതൽ 1500 വരെ എം.എൽ.ഡി ജലത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.