ബംഗളൂരു: കാലവർഷത്തിനുമുമ്പ് അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടയാൻ ആലോചിക്കുകയാണ് അധികൃതർ. കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിലെ അടിപ്പാതകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബി.ബി.എം.പി പരിധിയിലുള്ള 71 അടിപ്പാതകളിൽ 18 എണ്ണം റെയിൽവേ അടിപ്പാതകളാണ്. വെള്ളം ഒലിച്ചുപോകാനുള്ള ഓവുചാലുകളിൽ ചളി നിറയുന്നതോടെ നിമിഷ നേരംകൊണ്ട് അടിപ്പാതകൾ മുങ്ങുന്നു.
കഴിഞ്ഞ വർഷം മേയ് 21ന് വിധാൻസൗധക്ക് സമീപം കെ.ആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഐ.ടി ജീവനക്കാരി മരിച്ചിരുന്നു. ഇതിനുശേഷമാണ് അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാൻ ബി.ബി.എം.പി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐ.ഐ.എസ് സി) സഹായം തേടിയത്. അടിപ്പാതകളുടെ രൂപഘടന ഉൾപ്പെടെ മാറ്റാനുള്ള നിർദേശം ഐ.ഐ.എസ് സി നൽകിയിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ പ്രതിസന്ധിയായതോടെ തുടർ നടപടികൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.