എച്ച്‌.സി. തിപ്പണ്ണ

ഭാര്യാപീഡനമെന്ന്; കോൺസ്റ്റബ്ൾ ജീവനൊടുക്കി

ബംഗളൂരു: ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനം ആരോപിച്ച് ബംഗളൂരുവിൽ പൊലീസ് കോൺസ്റ്റബ്ൾ ജീവനൊടുക്കി. ബംഗളൂരു ഹുളിമാവ് ട്രാഫിക് പൊലീസ് കോൺസ്റ്റബ്ൾ എച്ച്‌.സി. തിപ്പണ്ണയാണ് (35) ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഹീലാലിഗെ സ്റ്റേഷനും കാർമലാരം ഹൊസ്കൂർ റെയില്‍വേ ഗേറ്റിനും ഇടയിലായിരുന്നു സംഭവം. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി കേസെടുത്തു.

ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ സമാന സംഭവമാണിത്. ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടർന്ന് 34കാരനായ അതുല്‍ സുഭാഷ് കഴിഞ്ഞയാഴ്ചയായിരുന്നു ജീവനൊടുക്കിയത്. 24 പേജുള്ള ആത്മഹത്യക്കുറിപ്പിലും 81 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലും ഇത്രയും കാലം ഭാര്യയില്‍നിന്ന് നേരിട്ട പീഡനങ്ങള്‍ സുഭാഷ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - wife abuse; The constable committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.