മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കഡബയിൽ രണ്ടു പേരെ കുത്തിക്കൊന്ന കാട്ടാന കുടക് ജില്ലയിലെ മട്ടിഗൊഡു ആന സങ്കേതത്തിൽ ശനിയാഴ്ച ചെരിഞ്ഞു.കഡബ മീനഡിയിൽ കഴിഞ്ഞ ഫെബ്രുവരി 20 ന് രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ.രഞ്ജിത(21),ബി.രമേശ് റൈ നൈല(55) എന്നിവരെ ആന കുത്തിക്കൊന്നിരുന്നു.
സുള്ള്യ,പഞ്ച, സുബ്രഹ്മണ്യ റേഞ്ചുകളിൽ നിന്നുള്ള 50 വനപാലകർ,പരിശീലനം ലഭിച്ച 30 പാപ്പാന്മാർ,നാഗർഹോളെ,ഡുബരെ ആന സങ്കേതങ്ങളിൽ നിന്നുള്ള
അഭിമന്യു, പ്രശാന്ത്,ഹർഷ,കാഞ്ചൻ, മഹേന്ദ്ര എന്നീ താപ്പാനകൾ എന്നിവ ഉൾപ്പെട്ട ജില്ല ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം കൊലയാളി ആനയെ പിടികൂടി കുടകിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.