ബംഗളൂരു: വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് പുകവലിച്ച ബംഗാൾ സീൽദാ ജില്ല സ്വദേശിയായ പ്രിയങ്ക ചക്രവർത്തി (24) അറസ്റ്റിൽ. കൊൽക്കത്തിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 716 വിമാനത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇവർ പുകവലിച്ചുവെന്ന സംശയത്തെ തുടർന്ന് വിമാന ജീവനക്കാർ നടത്തിയ പരിശോധനയിൽ സിഗരറ്റ് കണ്ടെടുക്കുകയായിരുന്നു. ബംഗളൂരുവിൽ ഇറങ്ങിയ ഉടൻ യാത്രക്കാരിയെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.