കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ന​ട​ത്തി​യ ലോ​ക വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

വ​നി​ത ദി​നാ​ഘോ​ഷ​വും ചി​ത്ര​പ്ര​ദ​ർ​ശ​ന​വും

ബം​ഗ​ളൂ​രു: അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം ആ​ഘോ​ഷി​ച്ചു. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന അ​നു​രാ​ധ ഗോ​വി​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ഓ​രോ വ്യ​ക്തി​ക്കും ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​വ​ർ ക്ലാ​സെ​ടു​ത്തു. സ​മാ​ജ​ത്തി​ലെ വ​നി​ത വി​ഭാ​ഗ​മാ​യ ‘സു​ര​ഭി’​യു​ടെ മു​ൻ​സാ​ര​ഥി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യ രേ​ഖ അ​ര​വി​ന്ദ്, ക​വി​ത രാ​ജ്‌​മോ​ഹ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം ന​ട​ത്തി​യ തി​രു​വാ​തി​ര മ​ത്സ​ര​ത്തി​ൽ സ​മ്മാ​നം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.

കാ​സ​ർ​കോ​ട്ടെ കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​കൃ​തി സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ലെ കെ. ​രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളീ​യ ചു​വ​ർ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. മ​ല​യാ​ളി​യും ചി​ത്ര​കാ​ര​നു​മാ​യ വാ​ണീ​ദാ​സ്​ പ്ര​ദ​ർ​ശ​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

രാ​മ​ച​ന്ദ്ര​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ കേ​ര​ളീ​യ ചു​വ​ർ ചി​ത്ര​ക​ല പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 9449538245 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത്ത് ചേ​നാ​ര​ത്ത് അ​റി​യി​ച്ചു. സു​ര​ഭി ചെ​യ​ർ​പേ​ഴ്സ​ൻ ഹൃ​ദ്യ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സൗ​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Women's Day photo exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.