ബംഗളൂരു: കർണാടക സർക്കാർ തൊഴിൽരഹിതരായ യുവാക്കൾക്കായി ആരംഭിച്ച യുവനിധി പദ്ധതിയിൽ ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 15,000ത്തിലേറെ പേർ. ഡിസംബർ 26നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ യുവനിധി പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തത്.
കർണാടകയിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന അഞ്ചാമത്തെ സാമൂഹിക സുരക്ഷ പദ്ധതിയായ യുവനിധി പ്രകാരം, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3000 രൂപയും ഡിപ്ലോമധാരികൾക്ക് 1500 രൂപയും മാസംതോറും ലഭിക്കും. ഇത് പരമാവധി രണ്ടു വർഷം വരെയോ അല്ലെങ്കിൽ ജോലി ലഭിക്കുന്നതുവരെയോ അനുവദിക്കും. 2023ൽ പാസ് ഔട്ടായവർക്കു മാത്രമാണ് പദ്ധതിക്ക് യോഗ്യത. ആദ്യഘട്ട സഹായവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 12ന് ശിവമൊഗ്ഗയിൽ സിദ്ധരാമയ്യ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.