റോഷൻ ആൻഡ്രൂസ് ഒരുക്കിയ 'കായംകുളം കൊച്ചുണ്ണി'യുടെ റിലീസ് ഒക്ടോബർ 11നാണ്. മലയാളത്തിൽ ഏറ്റവും വലിയ ബജറ്റിൽ തയാറാക്കിയ സിനിമയിലെ നായകൻ നിവിൻ പോളി. ഇത്തിക്കരപ്പക്കി എന്ന കഥാപാത്രവുമായി സൂപ്പർ സ്റ്റാർ മോഹൻലാലും എത്തുന്നു. പുതിയ സിനിമയെയും തന്‍റെ അഭിനയ ജീവിതത്തെ കുറിച്ചും നിവിൻ പോളി മനസ് തുറക്കുന്നു...
കായംകുളം കൊച്ചുണ്ണിയിേലക്ക് എത്തുന്നത്
എന്നെ സംസാരിക്കാൻ ആദ്യം വിളിക്കുന്നത് റോഷൻ ചേട്ടനാണ് (റോഷൻ ആൻഡ്രൂസ്). സഞ്ജയ് ചേട്ടന്‍റെ കഥയാണ് എന്ന് പറഞ്ഞിരുന്നു. ചെന്നുകഴിഞ്ഞിട്ടാണ് കായംകുളം കൊച്ചുണ്ണിയാണ് എന്ന് പറയുന്നത്. അന്ന് അതൊരു വൺലൈൻ ത്രെഡ് മാത്രേമ ആയിട്ടുള്ളൂ. എനിക്ക് ഭയങ്കര ഇൻററസ്റ്റിങ്ങായിട്ട് തോന്നി. ഒരു ചരിത്ര പടം, അങ്ങനെയൊരു പീരിയഡ് ടൈപ്പ് സിനിമ ഞാൻ ചെയ്തിട്ടില്ല.
അത് റോഷൻ ചേട്ടന്‍റെയൊപ്പമായപ്പോൾ സേഫ് സോണിലാണെന്ന് തോന്നി, സഞ്ജയേട്ടന്റെ സ്ക്രിപ്റ്റ് കൂടിയാണല്ലോ. പിന്നെ അവരത് ഡെവലപ് ചെയ്തുവന്നപ്പോഴാണ് തോന്നിയത്. ബഡ്ജറ്റ് നമ്മുടെ ൈകയിൽ നിൽക്കുന്ന ഒരു സംഭവമല്ലെന്ന് തോന്നി. ഗോകുലം ഗോപാലൻ സാറുമായി സംസാരിച്ചു. വിഷനറിയായിട്ടുള്ള വ്യക്തിയായതുകൊണ്ട് അദ്ദേഹത്തിന് മനസ്സിലായി, ഇത്തരം സിനിമകൾക്ക് ഇത്രയും വലിയ ബജറ്റിൽ ചെയ്തിേട്ട കാര്യമുള്ളൂവെന്ന്. അല്ലെങ്കിൽ ഇത്തരെമാരു സബ്ജക്ട് ചെയ്തിട്ട് കാര്യമില്ലല്ലോ. പിന്നീടാണ് അതിന്‍റെ കാര്യങ്ങളൊക്കെ സംഭവിച്ച് ചിത്രം റിലീസിനെത്തിയത്.
സിനിമയുടെ മുഴുവൻ ഭാഗങ്ങൾക്കും പിന്നിൽ ഒരു വലിയ റിസർച്ചുണ്ട്. കൊച്ചുണ്ണിയുടെ മാത്രമല്ല, ഒാരോ കാരക്ടറിന്റെയും ലുക്കിൽ പല പല ഡ്രോയിങ്സ് വരച്ചു. പല പല സ്കെച്ച് ചെയ്തു, അതിൽനിന്ന് ഏറ്റവും ബെസ്റ്റെടുത്തു. അതിനെ മോഡിഫൈ ചെയ്തു.അങ്ങനെയാണ് ഫൈനലൈസ് ചെയ്യുന്നത്. ഒാരോ ഡിപ്പാർട്മെൻറും ഏരിയവൈസ് റിസർച് ചെയ്ത് അത് ചെയ്തിരിക്കുന്നു.
2008 ലാണ് സിനിമയിലേക്ക് വരുന്നത്. 10 വർഷത്തിനുള്ളിൽ പല കാരക്ടറുകൾ, 10 വർഷത്തിനുള്ളിൽ ഏറ്റവും വലിയ ബജറ്റ്
എനിക്ക് വലിയ ടെൻഷനുണ്ടായിരുന്നു. ഇങ്ങനെ ഒരു ബജറ്റുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് സിനിമയായി വരുകയും അതിൽ ഞാൻ നായകനാവുകയും ചെയ്യുേമ്പാൾ സ്വാഭാവികമായി ടെൻഷനും പ്രഷറുമൊക്കെയുണ്ടായിരുന്നു. വിജയിക്കുക എന്നത് എന്‍റെ വ്യക്തിപരമായ ആവശ്യം മാത്രമല്ല. സംവിധായകന്‍റെയും നിർമാതാവിന്‍റെയും സിനിമ ഇൻഡസ്ട്രിയുടെയും കൂടി ആവശ്യമാണ്. ഇൻഡസ്ട്രിയിൽ ബിഗ് ബജറ്റ് സിനിമകൾ ചെയ്താൽ വിജയിക്കാൻ സാധിക്കും. അതിനുള്ള പ്രേക്ഷകർ നമുക്ക് ഉണ്ടെന്ന് കാണിച്ച് െകാടുക്കാൻ പറ്റിയ സിനിമയാണ്. അതിന്‍റെ എല്ലാ ചേരുവകളും ഇൗ സിനിമക്കകത്തുണ്ട്.
പോളി ജൂനിയർ പിക്ചേഴ്സിന്റെ പുതിയ സിനിമ ഉടനെയുണ്ടാകുമോ? നിർമാണക്കമ്പനിക്ക് എന്തുകൊണ്ടാണ് അങ്ങനെയൊരു പേര്?
ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളക്കു ശേഷം നല്ലൊരു കഥക്കായി കാത്തിരിക്കുകയായിരുന്നു. ഒരു സിനിമ തുടങ്ങിയിട്ടുണ്ട്. റോഷൻ ചേട്ടനൊപ്പം (റോഷൻ ആ ൻഡ്രൂസ്) തന്നെയാണ്. അതിന്‍റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു. ഒരു വർഷത്തോളംപിടിക്കും അതിന്‍റെ വർക്ക് തീരാൻ. എല്ലാവരും പോളി എന്നാണ് എന്നെ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതാണോ ഇഷ്ടം? (ചിരിക്കുന്നു). മറ്റുള്ളവർ അങ്ങനെയാണ് വിളിക്കാറ്, അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിഞ്ഞുകൂടാ. പോളി ജൂനിയർ എന്ന് ഉദ്ദേശിക്കുേമ്പാൾ എന്‍റെ മകൻ ദാവീദ് പോളിയും അച്ചനും (പോളി) അതിനകത്തുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികൾ ആ ബാനറിലുണ്ട്. ഇമോഷനലി, എനിക്ക് അതിനോടൊരു അറ്റാച്ച്മെൻറ് ഉണ്ട്. അങ്ങനെയാണ് ആ പേരിലെത്തുന്നത്.
നിർമാതാവ് എന്ന നിലയിലും നടനെന്ന നിലയിലും സിനിമയെ കാണുന്നത്
എനിക്ക് നല്ല സിനിമകൾ നിർമിക്കണമെന്നാണ് ആഗ്രഹം. ഞണ്ടുകളുടെ നാട്ടിലൊരിടവേളയാണെങ്കിലും നല്ല ഒരു മെസേജ് നൽകുന്ന സിനിമയായിരുന്നു. എന്നാൽ സിനിമകളും അങ്ങനെ ആകണമെന്നില്ല. ഒരു കിക്ക് നൽകുന്ന സിനിമ ആയിരിക്കണം. ഞാൻതന്നെ അഭിനയിക്കണമെന്ന് നിർബന്ധമില്ല. പേക്ഷ ആ സിനിമ ക്വാളിറ്റിയുള്ളതായിരിക്കണം. നല്ല സംവിധായകനായിരിക്കണം. നല്ല ക്രൂവായിരിക്കണം. ഒരു പോസിറ്റിവ് വൈബുണ്ടായിരിക്കണം. നിവിൻ പോളി ചെയ്ത സിനിമ എന്നുപറയുേമ്പാൾ അതിനൊരു അഡ്രസുണ്ടായിരിക്കണം, എല്ലാ അർഥത്തിലും.
പഠനം കഴിഞ്ഞ് ജോലി, അവിടെ നിന്ന് സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ കുടുംബത്തിൽ നിന്നുണ്ടായ ആദ്യ പ്രതികരണം
അങ്ങനെ സപ്പോർട്ടീവായി, നീ പോയ്ക്കോ എന്നൊന്നും പറഞ്ഞില്ല ( ചിരിക്കുന്നു). പ്രശ്നങ്ങളൊക്കെയുണ്ടായി. അത്തരം പ്രശ്നങ്ങളൊക്കെ വേണം, എന്നാലാണ് നമുക്ക് അതൊക്കെ തരണംചെയ്തുവരുേമ്പാൾ ഒരു സുഖമുള്ളൂ.
ആദ്യ സിനിമ ഇറങ്ങിയ ശേഷം എന്തായിരുന്നു പ്രതികരണം
ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ലബ് ഇറങ്ങിയശേഷം, എന്നോട് ജോലിക്ക് േപായ്ക്കോളാൻ പറഞ്ഞു. പിന്നെയും ഞാനിങ്ങനെ പിടിച്ചുനിന്നു. സിനിമ എന്നത് ശാശ്വതമാണെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. ഹിറ്റുകളുണ്ടായാൽ നമുക്ക് സിനിമകൾ വരും, േഫ്ലാപ്പുകളാണേൽ നമ്മൾ ഇൻഡസ്ട്രിയിൽനിന്ന് ഒൗട്ടാകും. ശാശ്വതമല്ലാത്ത ഒരു ഫീൽഡിൽ നീ എന്തിന് നിൽക്കണെമന്നുള്ള, ഒരു സ്വാഭാവികമായി ഒരു പാരൻറിന്‍റെ അലട്ടുന്ന ആശങ്കകളും ചിന്തകളുമൊക്കെ എന്നോട് ഷെയർ ചെയ്തിരുന്നു.
പേക്ഷ, ഞാൻ കടിച്ചു തൂങ്ങി നിന്നു. സിനിമ എന്നൊരു എയിമുള്ളതുകൊണ്ട് അങ്ങ് കടിച്ചു പിടിച്ച് നിന്നു. സിനിമകളൊക്കെ ആദ്യം വിചാരിച്ചതു പോലെ നടക്കാതിരുന്നതിന്‍റെ വിഷമങ്ങളൊക്കെയുണ്ടായിരുന്നു. പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്്. അങ്ങനെ അനുഭവിച്ചും പ്രശ്നങ്ങളെയും വേദനകളെയുമൊക്കെ സഹിച്ചുംതന്നെയാണ് ഞാനിവിടെ വരെയെത്തിയത്.
ഫാമിലിയും സിനിമയും
ഫാമിലിക്കൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കും. കുട്ടികളായ മകൻ ദാവീദിനും മകൾ റീസക്കുമൊപ്പം പരമാവധി സമയം നിൽക്കാൻ ശ്രമിക്കും. ഷൂട്ടിങ്ങിന് പോകുേമ്പാൾ അവർക്കൊപ്പം നിൽക്കാൻ പറ്റില്ലല്ലോ. ഒഴിവുസമയങ്ങൾ കണ്ടെത്തി അവർക്കൊപ്പം മാക്സിമം നിൽക്കാൻ ശ്രമിക്കും. അല്ലെങ്കിൽ അവർ ലൊക്കേഷനിലേക്ക് വരും. കായംകുളം കൊച്ചുണ്ണിയുടെ ഗോവയിലെ ലൊക്കേഷനിലൊക്കെ അവരും ഒപ്പമുണ്ടായിരുന്നു. അങ്ങനെ വരുേമ്പാെഴാക്കെ ഞങ്ങൾ ഹാപ്പിയാണ്.
സിനിമയിൽ ഭാര്യയുടെ അഭിപ്രായങ്ങൾ
എന്‍റെ സിനിമയുടെ ഫസ്റ്റ് ഷോക്കുതന്നെ ഭാര്യ റിന്നക്ക് കാണാൻ ചിലപ്പോഴൊേക്ക സാധിക്കാറുള്ളൂ. കണ്ടു കഴിഞ്ഞാൽ കൃത്യമായുള്ള വിമർശനമാണെങ്കിൽ വിമർശനവും പറയും. നല്ലതാണെങ്കിൽ നല്ലതാണെന്നും പറയും.
ഗൗരവക്കാരനിൽ തുടങ്ങി, കാമ്പസും പ്രണയവും വിപ്ലവവുമൊക്കെ പറഞ്ഞ് ചരിത്രകഥ വരെ. ഇനി...
ഇനി ഒരു എൻറർടെയിൻമെൻറ് സിനിമ ചെയ്യണം. ഹ്യൂമർ, ലവ് അങ്ങനെയാരു സിനിമ ചെയ്യണം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പൂർണമായും എൻറർടെയിൻമെൻറാണ് സിനിമ. നയൻതാരയാണ് നായിക.
നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍താര ശോഭ എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ഉര്‍വശി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. ഷാന്‍ റഹ്മാന് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചലച്ചിത്രതാരം അജു വര്‍ഗീസാണ് സിനിമ നിർമിക്കുന്നത്.
യാത്ര, വാഹനം...
യാത്ര പോകാൻ ഇഷ്ടം. കായംകുളം കൊച്ചുണ്ണി കഴിഞ്ഞു. ഇനി കുറച്ച് ഗാപ്പ് എടുക്കുന്നുണ്ട്. ഫാമിലിയുമൊത്ത് ഒരു വിദേശയാത്രയൊക്കെ നടത്താനാണ് പ്ലാൻ. ഡ്രൈവിങ്ങിെനക്കാൾ വാഹനത്തിൽ ചെറിയൊരു താൽപര്യമുണ്ട്. ഡ്രൈവിങ്ങൊക്കെ അത്യാവശ്യത്തിനു മാത്രം. എന്നാൽ, നല്ല വണ്ടികൾ സ്വന്തമാക്കണമെന്നൊക്കെയാണ് ആഗ്രഹം. അവസാനം സ്വന്തമാക്കിയത് കൂപ്പറാണ്. ചില പ്ലാനുകളൊക്കെയുണ്ട്. എല്ലാം ഒന്ന് സെറ്റാവെട്ട എന്നിട്ട് അതൊക്കെ തേടിപ്പിടിക്കാമെന്നാണ് ഇപ്പോൾ കരുതുന്നത്.
സംവിധാനം
അയ്യോ, അങ്ങെനയൊന്നും ചിന്തിച്ചിട്ടില്ല. താൽപര്യമില്ലാഞ്ഞിട്ടല്ല, അതിനുള്ള അറിവില്ല. അറിവുള്ളപ്പോൾ നോക്കാലോ...
മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങൾ
ഇത്രയുംകാലം സെറ്റിനു പുറത്തുെവച്ചേ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് വ്യത്യസ്തമായൊരു അനുഭവമാണ്. കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമൊക്കെയായ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ലാലേട്ടനല്ലാതെ മറ്റൊരാൾക്ക് ഈ കഥാപാത്രം ഫിറ്റാവില്ല. 10-12 ദിവസം അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു -നിവിന്‍ പോളി പറഞ്ഞു. വളരെ പ്രഫഷനലായാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്. ഒരു പോസിറ്റിവ് വൈബാണ് എപ്പോഴും അദ്ദേഹത്തിൽ.
ഫാമിലി
അമ്മ ആലുവയിലാണ്. ഞങ്ങളിപ്പോൾ കലൂരാണ്. ദിവസവും പോയിവരും. എല്ലാവരും ഹാപ്പിയായിരിക്കുന്നു. ചേച്ചിയുടെ കുടുംബം ആലുവയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.