????? ???? ????????????????

കളിയും കാര്യവുമായി നാൽപത്തിയൊന്നിൽ നിമിഷ

സ്വാഭാവിക അഭിനയത്തിൻെറ സുന്ദര നിമിഷങ്ങളാണ്​ ആദ്യ ചിത്രം മുതൽ നിമിഷ സജയൻ വെള്ളിത്തിരയിൽ പകർത ്തിവെച്ചത്​. ആദ്യ ചിത്രങ്ങളിലൂടെ തന്നെ നിമിഷ കാഴ്​​ച വെച്ച അഭിനയ മികവ്​ വേറി​ട്ടൊരു നടി എന്ന മേൽവിലാസം ഉറപ്പ ിക്കുകയും ചെയ്​തു. സംസ്​ഥാന അവാർഡിലൂടെ നിമിഷ സജയൻ അത്​ ഉറപ്പിക്കുകയും ചെയ്​തു. ലാൽ ജോസിൻെറ 25ാമത്​ ചിത്രമായ ‘ന ാൽപത്തിയൊന്ന്​’ ആണ്​ നിമിഷയുടെ ഏറ്റവും പുതിയ ചിത്രം. ബിജു മേനോനൊനാണ്​ നായകൻ. പുതിയ ചിത്രത്തിൻെറ വിശേഷങ്ങൾ നിമിഷ പങ്കുവെക്കുന്നു.

സംവിധായകൻ ലാല്‍ജോസിന്റെ കരിയറിലെ 25മത്തെ ചിത്രമാണിത്​. അതിൽ നായികയാകാനുള്ള അവസരം കൈവരുമ്പോൾ നിമിഷക്കെന്താണ്​ തോന്നുന്നത്​..?

= ‘നാൽപ്പത്തിയൊന്ന്’ ലാൽജോസ് ച േട്ടന്റെ ഇരുപത്തിയഞ്ചാം ചിത്രമാണെന്നതു തന്നെ ഏറ്റവും വലിയ പ്രത്യേകതയാണ്​. കാൽ നൂറ്റാണ്ടായി നമ്മളെ മോഹിപ്പി ച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധായകൻെറ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നതുതന്നെ ഭാഗ്യമാണ്​.

ലാലുചേട്ടൻ ഈ സി നിമയുമായി എന്നെ സമീപിക്കുന്നത് ഒന്നര വർഷം മുമ്പാണ്​. അതായത് ‘ഈട’ കഴിഞ്ഞു നിൽക്കുന്ന സമയത്ത്. അന്നു വന്ന പ്രോജക ്ട് ആണെങ്കിലും ഷൂട്ട് തുടങ്ങാൻ അൽപം വൈകിയെന്നേയുള്ളു. ഒത്തിരി സന്തോഷം തോന്നാൻ മറ്റൊരു കാരണം കൂടിയുണ്ട്​. ര ണ്ടാമത്തെ സിനിമ കഴിഞ്ഞപ്പോഴേക്കും ലാലു ചേട്ടനെ പോലെ ഒരു സംവിധായകൻ നമ്മുടെ അടുത്തു വന്നത് വലിയ കാര്യമാണ്. അപ്പ ോൾ ഞാനൊരു ന്യൂ കമർ തന്നെയായിരുന്നു. ആ നിലയ്ക്ക് ഒരു വലിയ ഭാഗ്യം തന്നെയാണ് എനിക്ക് ലഭിച്ചത്.

ബിജു മേനോനും നിമിഷ സജയനും നാൽപത്തിയൊന്നിൽ

എന്താണ് നാൽപ്പത്തിയൊന്ന്?
= യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയ സാമൂഹ്യ-രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്നാണ് നാല്പത്തിയൊന്നിനെ കുറിച്ച്​ പറയാനാവുക. അങ്ങനെയായിരിക്കു​മ്പോഴും സമാന്തരമായി പ്രണയവും ജീവിതവും എല്ലാം പറയുന്നുമുണ്ട്​. എനിക്ക് തോന്നുന്നു ലാൽജോസ് ഏട്ടന്റെ ഇതുവരെ കണ്ട സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമാണ്​ ഈ സിനിമയെന്നാണ്​. എസ്. കുമാർ ചേട്ടനാണ് ക്യമറ. അതുകൊണ്ടുതന്നെ നല്ലൊരു വിഷ്വൽ ട്രീറ്റുമായിരിക്കുമെന്നുറപ്പാണ്​.

നിമിഷ സജയനും ഇന്ദ്രൻസും നാൽപത്തിയൊന്നിൽ

നിമിഷയുടെ കഥാപാത്രത്തിൻെറ പ്രത്യേകതകൾ എന്തൊക്കെയാണ്​?
= രണ്ടു കാലഘട്ടങ്ങൾ ഞാൻ ചെയ്യുന്നുണ്ട് ഈ സിനിമയിൽ. ഒന്ന് ഒരു കോളജ് വിദ്യാർത്ഥിനിയായും, മറ്റൊന്ന് ഒരു വർക്കിങ് വുമണായും. കോളജ്​ വിദ്യാർത്ഥിനിയാകുമ്പോൾ ആ പ്രായത്തിൻെറ കുറുമ്പും കുസൃതിയും എല്ലാമുണ്ട്​. പക്ഷേ, വർക്കിങ് വുമൺ ആകുമ്പോൾ പക്വതയും പാകതയുമുണ്ട്​. കോളജ് വിദ്യാർത്ഥിനിയായാലും വർക്കിങ്​ വുമണായാലും ശരി തെറ്റുകൾ വേർതിരിച്ചറിയാനും അതിനനുസൃതമായ നിലപാടുകൾ കൈക്കൊളളാൻ പ്രാപ്​തയുമായ ഒരു കഥാപാത്രമാണ്​ ഈ സിനിമയിൽ എനിക്കുള്ളത്.

രണ്ടു കാലഘട്ടങ്ങൾ ചെയ്യാൻ ​പ്രത്യേകമായ എന്തെങ്കിലും തയാറെടുപ്പുകൾ വേണ്ടിവന്നോ..?

= കോളേജ് വിദ്യാർത്ഥി എന്ന ഘട്ടത്തിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ട്​. അതിന്റെ കുറുമ്പും കുസൃതിയും നമുക്കറിയാം. നമ്മൾ അത്​ എൻജോയ്​ ചെയ്​തതുമാണ്​. കോളജിൽ പഠിക്കുമ്പോൾ നമുക്ക്​ കിട്ടുന്ന ഫ്രീഡത്തിൽ നിന്ന് കൂടിയാണ് അത് വരുന്നത്. എന്നാൽ, വർക്കിങ് വുമൺ എന്നത്​ നമുക്ക്​ മുന്നിലെ ഉത്തരവാദിത്വത്തിൽനിന്ന് കൂടിയാണ് ആ പക്വതയി​ലേക്ക്​ നമ്മൾ എത്തുന്നത്​. ഞാൻ മുമ്പ്​ ചെയ്‌ത
സീരീയസായ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ്​ കുസൃതികൾ നിറഞ്ഞ ഈ കാരക്​ടറിലേക്ക്​ വരുന്നത്​. ആദ്യം എനിക്ക് അതിൻറെതായ ഒരു ചമ്മലൊക്കെ ഉണ്ടായിരുന്നു. മുമ്പ്​ അങ്ങനെയൊരു വേഷം ചെയ്യേണ്ടിവന്നിട്ടില്ലാത്തതുകൊണ്ടുമാവാം. അപ്പോഴൊക്കെ ലാലു ചേട്ടൻ പറയും‘ നിമിഷ ചെയ്​തോളൂ, കുഴപ്പമ്മില്ല, നന്നായിട്ടുണ്ട്​...’ എന്നു പറഞ്ഞ്​ സപ്പോർട്ട്​ ചെയ്യും. കൊഞ്ഞനം കുത്തുന്ന സീനൊക്കെ അഭിനയിക്കു​മ്പോൾ എനിക്കാകെ ചമ്മലായിരുന്നു. ലൊക്കേഷനിലെ ചേട്ടന്മാരൊക്കെ അത്​ കണ്ട്​ ചിരിക്കും. പക്ഷേ, ലാലു ചേട്ടൻ കൂളായി അത് കൈകാര്യം ചെയ്തു.


ഈടയ്ക്കു ശേഷം കണ്ണൂർ പശ്ചാത്തലമായാണല്ലേ നാൽപ്പത്തിയൊന്നിൻെറയും കഥ?

ഉത്തരം : എൻറെ കരിയറിൽ കണ്ണൂർ പശ്ചാത്തലത്തിൽ കഥ പറയുന്ന രണ്ടാമത്തെ സിനിമയാണ് ‘നാൽപ്പത്തിയൊന്ന്’. പക്ഷേ ഈ രണ്ടു സിനിമകളും പശ്ചാത്തലത്തിൽ മാത്രമേ സാമ്യമുള്ളു. അല്ലെങ്കിൽ ഉപയോഗിക്കുന്ന ഭാഷയിൽ മാത്രമേ സാമ്യമുള്ളു. കഥയ​​ും കഥാപാ
ത്രങ്ങളും തമ്മിൽ ഏറെ അന്തരമുണ്ട്​.

കണ്ണൂർ ഭാഷ പഠിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നില്ലേ?
= മുമ്പ്​ ‘ഈട’ ചെയുന്ന സമയത്ത് തന്നെ കണ്ണൂർ ഭാഷ പടിച്ചിട്ടുണ്ടായിരുന്നു. ഈ സിനിമയിൽ വന്നപ്പോൾ അത്​ ഗുണം ചെയ്​തു. പിന്നെ ഡബ്ബ് ചെയ്യുമ്പോൾ ഒരു ചേച്ചി കൂടെ ഉണ്ടായിരുന്നു. നമുക്ക് എന്തെങ്കിലും തെറ്റ്​ പറ്റിയാൽ ചേച്ചി അത്​ തിരുത്തി തരും. അതുകൊണ്ട്​ ഡബ്ബിങ്​ ഇസിയായി.

ആദ്യമായാണ്​ ബിജു മേനോന്റെ നായികയാവുന്നത്​..?

= ബിജുവേട്ടൻ അടിപൊളി ആണ്. ആൾ ലൊക്കേഷനിൽ ഉണ്ടെങ്കിൽ തന്നെ അടിപൊളി വൈബ് ആണ്. അത്രക്ക് പൊസിറ്റിവിറ്റി ആണ്. നമ്മളെ ഒരുപാട് സപ്പോർട്ട് ചെയ്യും. ഈ ചിത്രത്തിൽ ബിജുവേട്ടൻ എന്റെ അധ്യാപകനാണ്​. അതിൻെറ പ്രായവ്യത്യാസം തന്നെയുണ്ട്​. എന്റെ കഥാപാത്രത്തിനാണെങ്കിൽ കുറുമ്പും കുസൃതിയും അൽപം കൂടുതലുമാണ്​. ബിജ​വേട്ടൻെറ കഥാപാത്രമാക​ട്ടെ ഭയങ്കര സൈലന്റ് ആണ്. ആ രണ്ട് സ്വഭാവസവിശേഷതകൾ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്കൗട്ട് ആയിട്ടുണ്ട്.

ബിജു മേനോൻ നാൽപത്തിയൊന്നിൽ

പുരസ്കാരനേട്ടം കൾക്ക് ശേഷം സിനിമയോടുള്ള നിമിഷയുടെ ഉത്തരവാദിത്വവും കൂടിയോ?

= തീർച്ചയായും. ആദ്യമായി സിനിമയിൽ വന്നപ്പോൾ തന്നെ സിനിമയോട് തികഞ്ഞ ഉത്തരവാദിത്തമുണ്ടായിരുന്നു. നമുക്ക് തരുന്ന കഥാപാത്രങ്ങൾ നമ്മൾ വൃത്തിയായി ചെയ്താലേ മറ്റു സംവിധായകർ നമ്മളെ സമീപിക്കൂ. അതുകൊണ്ടുതന്നെ ആദ്യം മുതലേ സിനിമയെ ഞാൻ സീരിയസായാണ്​ കണ്ടത്​. അതുകൊണ്ടുതന്നെ ഇപ്പോൾ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നില്ല. പകരം തരുന്ന ജോലി വൃത്തിയായി ചെയ്യുക എന്നതാണ്. കൂടുതൽ സ്ക്രീൻ സ്പേസ് പോലും എനിക്ക് ആവശ്യമില്ല. പെർഫോം ചെയ്യാൻ കാര്യമായുണ്ടായാൽ മതി. തരുന്ന കഥാപാത്രം നന്നാക്കുക. അത്രമാത്രം.

വരും പ്രോജക്ടുകൾ എന്തൊക്കെയാണ്​?

= സ്റ്റാൻഡ് അപ്പ്, മാലിക്​, തുറമുഖം ഇതൊക്കെയ​ുണ്ട്​. ചോല ഡിസംബറിൽ റിലീസ് ചെയ്യും. കൂട്ടത്തിൽ ഡിഗ്രി കംപ്ലീറ്റ് ചെയ്തു. ഇനി സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും തുടർ പഠനവും ചിന്തയിലുണ്ട്​.

Tags:    
News Summary - An Interview with Nimisha Sajayan the heroine of Lal Jose's 25th film Nalpathiyonnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.