'ഉഡ്ത പഞ്ചാബി'ൽ സെൻസർ യുദ്ധം

അഭിഷേക് ഛൗബേ സംവിധാനം ചെയ്ത 'ഉഡ്ത പഞ്ചാബ്' എന്ന ചിത്രത്തിൽ സെൻസർ യുദ്ധം മുറുകുന്നു. ചിത്രത്തിന്‍റെ നിർമാതാക്കളിലൊരാളായ അനുരാഗ് കശ്യപ് തന്നെ സെൻസർ ബോർഡ് തീരുമാനത്തിനെതിരെ രംഗത്തെത്തി. പഞ്ചാബിനെ മയക്കുമരുന്നിന്‍റെ കേന്ദ്രമെന്ന് ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിനെതിരെ തിരിഞ്ഞത്. സിനിമയുടെ ടൈറ്റിലില്‍ നിന്നും പഞ്ചാബ് നീക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.

ഉഡ്ത പഞ്ചാബിനേക്കാള്‍ സത്യസന്ധമായ സിനിമ വേറെയില്ല. ചിത്രത്തെ എതിര്‍ക്കുന്നവര്‍ അതിലൂടെ മയക്കുമരുന്ന് മാഫിയയെ പിന്തുണക്കുന്ന കുറ്റകരമായ നിലപാടാണ് എടുക്കുന്നതെന്നും വടക്കന്‍ കൊറിയയില്‍ ജീവിക്കുന്നപ്പോലെയാണ് തനിക്ക് തോന്നുന്നതെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ തടവുകാരെ വിട്ടയച്ച ഖത്തര്‍ ഭരണകൂടത്തിന് നന്ദി അറിയിച്ചുള്ള നരേന്ദ്രമോഡിയുടെ ട്വീറ്റിന് താഴെ കശ്യപ് ഉഡ്താ പഞ്ചാബ് എന്നെഴുതി അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. അമിത് ത്രിവേദിയാണ് സംഗീതം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.