​'ഉഡ്​ത പഞ്ചാബ്'​ വിവാദം; സംവിധായകർ കോടതിയിലേക്ക്​

മുംബൈ: അഭിഷേക്​ ഛൗബേ സംവിധാനം ​ചെയ്ത ബോളിവുഡ്​ ചിത്രം ഉഡ്​ത പഞ്ചാബുമായി ബന്ധപ്പെട്ട്​ സെൻസർ ബോർഡുമായുണ്ടായ തർക്കം കോടതി കയറുന്നു. ചിത്രത്തി​െൻറ നിർമാതാക്കളായ വികാസ്​ ബഹ്​ൽ, അനുരാഗ്​ കശ്യപ്​ എന്നിവർ​ കഴിഞ്ഞ ദിവസം സെൻസർ ബോർഡിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച​ു​. ചിത്രത്തിലെ 82 ഭാഗങ്ങൾ ഒഴിവാക്കാനും ചിത്രത്തി​െൻറ പേരിൽ നിന്ന്​ പഞ്ചാബ്​ മാറ്റണമെന്നും സെൻസർ ബോർഡ്​ നിർ​േദശിച്ചതി​​നെതിരെയാണ്​ ഇവർ കോടതിയെ സമീപിച്ചത്​. ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടി​െൻറ പകർപ്പ്​ ഹാജരാക്കാൻ സെൻസർ ബോർഡിനോട്​ ആവശ്യ​പ്പെടണമെന്നും ഇവർ കോടതിയിൽ അപേക്ഷ നൽകി.

പഞ്ചാബിനെ മയക്കുമരുന്നിന്‍റെ കേന്ദ്രമെന്ന് ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിനെതിരെ തിരിഞ്ഞത്. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. അമിത് ത്രിവേദിയാണ് സംഗീതം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.