സോണിക ചൗഹാ​െൻറ മരണം: ബംഗാളി നടൻ വിക്രം ചാറ്റർജി അറസ്​റ്റിൽ

കൊൽക്കത്ത: നടിയും ടെലിവിഷൻ അവതാരകയുമായിരുന്ന സോണിക ചൗഹാ​​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ ബംഗാളി നടൻ വിക്രം ചാറ്റർജി അറസ്​റ്റിൽ. വെള്ളിയാഴ്​ച പുലർച്ചയാണ്​ കേസന്വേഷണം നടത്തുന്ന ബംഗാൾ പൊലീസിലെ പ്രത്യേക വിഭാഗം അറസ്​റ്റ്​ നടത്തിയത്​.

ഏപ്രിൽ 29ന്​ ദക്ഷിണ കൊൽക്കത്തയിലെ റാഷ്​ബെഹാരി അവന്യൂവിൽ കാർ അപകടത്തിലാണ്​ സോണിക മരിച്ചത്​. വിക്രമായിരുന്നു കാർ ഒാടിച്ചത്​. അപകടം നടന്നയുടനെ ഇരുവരെയും ആസ്​പത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവൻ രക്ഷിക്കാനായില്ല.

മദ്യപിച്ച്​ അമിത ​വേഗതയിൽ കാർ ഒാടിച്ചതാണ്​ അപകടത്തിന്​ കാരണമെന്ന്​ ആരോപണമുണ്ടായിരുന്നു. എന്നാൽ ഇൗ ആരോപണം വിക്രം നിഷേധിക്കുക്കുകയായിരുന്നു. ഇതിനെ പിന്നാലെയാണ്​ വി​ക്രമിനെ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. എന്നാൽ കേസ്​ വഴി തിരിച്ച്​ വിടാൻ​ കൊൽക്കത്ത പൊലീസ്​ ശ്രമിക്കുകയാണെന്നായിരുന്നു വി​ക്രം ചാറ്റർജിയുടെയും സുഹൃത്തുക്കളുടെയും ആരോപണം.

Tags:    
News Summary - actress sonika death bengali actor arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.