മലയാളികളുടെ യങ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. ഇത്തവണ ഒരു നോവലിെൻറ ചലചിത്രാവിഷ്കാരത്തിലാണ് ദുൽഖർ പ്രധാന വേഷമണിയുന്നത്. അനൂജ ചൗഹാെൻറ ബെസ്റ്റ് സെല്ലിങ് നോവലായ ‘സോയ ഫാക്ടറാണ് സിനിമയാക്കാൻ പോകുന്നത്. ബോളിവുഡ് താര സുന്ദരി സോനം കപൂറാണ് നായിക. നേരത്തെ റോനി സ്ക്രൂവാലയുടെ ‘കർവാനി’ൽ ദുൽഖർ നായകനായി അഭിനയിച്ചിരുന്നു. ചിത്രത്തിെൻറ റിലീസ് ഡേറ്റ് അടുത്ത് തന്നെ പുറത്ത് വിടും.
‘തെരെ ബിൻ ലാദൻ’ എന്ന സൂപർഹിറ്റ് ചിത്രമൊരുക്കിയ അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ നിർമാതാക്കളിൽ പ്രശസ്തരായ ‘ആർതി-പൂജ ഷെട്ടി’ സഹോദരിമാരും ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുമാണ് സോയ ഫാക്ടറിന് വേണ്ടി പണം മുടക്കുന്നത്.
മുംബൈ മിററിെൻറ റിപ്പോർട്ട് പ്രകാരം ചിത്രത്തിലെ നായക വേഷത്തിലാണ് ദുൽഖർ. കഥയും കഥാപാത്രവും ഡിക്യൂവിന് ഇഷ്ടമായതായും സിനിമയുടെ ഭാഗമാവാൻ ദുൽഖർ താൽപര്യം പ്രകടിപ്പിച്ചതുമായ സൂചനയുണ്ട്.
പി.ആർ എക്സിക്യൂട്ടിവായ സോയ സൊളാങ്കിയുടെ കഥയാണ് സോയ ഫാക്ടറെന്ന അനൂജയുടെ നോവൽ. സോനം കപൂറായിരിക്കും സോയയായി വേഷമിടുക. സോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ഭാഗ്യതാരമാണെന്ന് മാധ്യമങ്ങളും ക്രിക്കറ്റ് ടീമും വാഴ്ത്തുന്നതും ഭാഗ്യ പരീക്ഷണത്തിൽ വിശ്വാസമില്ലാത്ത പുതിയ ടീമിെൻറ നായകനുമായി സോയ പ്രശ്നത്തിലാവുന്നതുമൊക്കെയാണ് സാങ്കൽപിക കഥയായ സോയ ഫാക്ടറിെൻറ കഥാ തന്തു.
കർവാനാണ് ഇൗ വർഷത്തെ ദുൽഖറിെൻറ പ്രതീക്ഷയേറെയുള്ള ചിത്രം. ബോളിവുഡിലെ മുൻ നിര നായകനായ ഇർഫാൻ ഖാനും മിഥില പാൽകറും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ആകാഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊച്ചിയും ഒരു പ്രധാന ലൊക്കേഷനായിരുന്നു. നേരത്തെ അനുരാഗ് കശ്യപിെൻറ മൻമർസിയാനിൽ ദുൽഖർ നായകനാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അഭിഷേക് ബച്ചൻ അഭിനയിക്കേണ്ടിയിരുന്ന വേഷമായിരുന്നു ദുൽഖറിലേക്ക് എത്തിയത്. എന്നാൽ പുതിയ റിപ്പോർട്ടുകളനുസരിച്ച് അഭിേഷക് ബച്ചൻ തന്നെയായിരിക്കും കശ്യപിെൻറ നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.