കോഴിക്കോട്: മലബാർ വിപ്ലവത്തിെൻറ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ വിവാദങ്ങളും തുടങ്ങിയിരിക്കുകയാണ്. സംഘ്പരിവാർ സംഘടനകളോട് ആഭിമുഖ്യമുള്ളവരാണ് സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ സൈബർ ആക്രമണവുമായി രംഗത്തെത്തിയത്. ഇപ്പോൾ സിനിമയെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം? പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?. കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിെൻറ ചിത്രം വെച്ച് ബോഡിഷെയിമിങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്തപ്പോഴെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നതെന്ന് -ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലി മരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും ബ്രിട്ടീഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളാണ്. സിനിമ ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്.സിനിമയെ കലാകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.