തിരുവനന്തപുരം: ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് സര്‍ക്കാര്‍ പുറത്താക്കിയ കരാറുകാരിയെ തിരിച്ചെടുക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വഴിവിട്ടകളി.അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണമെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്തുനല്‍കി. ചെയര്‍മാന്‍െറ കത്തിനുപിറകേ സെക്രട്ടേറിയറ്റില്‍നിന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും അപ്രത്യക്ഷമായി. ഇതുസംബന്ധിച്ച് ഒരു ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടില്ളെന്നാണ് ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ പറയുന്നത്.
അനധികൃതമായി അക്കാദമിയില്‍ കയറിപ്പറ്റിയ ജയന്തിയെ ‘മാധ്യമം’ വാര്‍ത്തകളെ തുടര്‍ന്ന് ഡിസംബര്‍ 21നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) തസ്തികയില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജും അഡീഷനല്‍ സെക്രട്ടറി ബി.എസ്. പവനകുമാരിയും അവധിയിലായതിനാല്‍ അണ്ടര്‍ സെക്രട്ടറി രാഗേഷ് ധരണീന്ദ്രനാണ് G.O (Rt) No.629/2015/CAD എന്ന ഉത്തരവില്‍ ഒപ്പുവെച്ചത്. എന്നാല്‍, ഈ ഉത്തരവ് ഭരണകക്ഷിയിലെ രണ്ട് പ്രമുഖ എം.എല്‍.എമാരുടെ ഒത്താശയോടെ അക്കാദമി ചെയര്‍മാനും സെക്രട്ടറി രാജേന്ദ്രന്‍ നായരും പൂഴ്ത്തുകയായിരുന്നെന്നാണ് ആരോപണം. ജയന്തിയെ പിരിച്ചുവിട്ടത് സംബന്ധിച്ച് ഒരു ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ളെന്നും തങ്ങള്‍ക്ക് ഒരു രേഖയും ലഭിച്ചിട്ടില്ളെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്.
ഭരണകക്ഷിയിലെ പ്രമുഖ എം.എല്‍.എമാരുടെ ഇടപെടല്‍ മൂലം ശനിയാഴ്ച ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിലെ സാംസ്കാരിക വകുപ്പ് എ സെക്ഷനില്‍ ഉത്തരവ് അടങ്ങിയ ഫയല്‍ അപ്രത്യക്ഷമായത്.
മന്ത്രിയുടെ അറിവോടെയാണ് രേഖകള്‍ അപ്രത്യക്ഷമായതെന്നാണ് ആരോപണം. പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ സൈറ്റുകളില്‍പോലും ഉത്തരവ് നല്‍കിയിട്ടില്ല. സാംസ്കാരികവകുപ്പില്‍ ഡിസംബര്‍ 17വരെയുള്ള ഉത്തരവുകള്‍മാത്രമാണ് ലഭ്യമായിട്ടുള്ളത്. 26ന് കോട്ടയത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിലെ മുഖ്യസംഘാടകരിലൊരാള്‍ ജയന്തിയായിരുന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും പങ്കെടുത്ത വേദിയില്‍ അവര്‍ക്ക് സ്ഥാനം നല്‍കിയതിനെതിരെ ഭരണസമിതിയിലെ ഒരു വിഭാഗം മന്ത്രി തിരുവഞ്ചൂരിനോട് ചടങ്ങില്‍തന്നെ പ്രതിഷേധമറിയിക്കുകയും ചെയ്തു.
അനധികൃതനിയമനമാണെന്ന് ഹൈകോടതി കണ്ടത്തെിയതിനെതുടര്‍ന്ന് സര്‍ക്കാര്‍ പുറത്താക്കിയ ജീവനക്കാരിയെ ഒരാഴ്ച കഴിഞ്ഞിട്ടും പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരുവിഭാഗം രാജിക്കൊരുങ്ങുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.