കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിെൻറ തെളിവെടുപ്പ് ഇന്നും തുടരും. തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ്, ജോയ്സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പിന് കൊണ്ടുപോകേണ്ടത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ നാളെ വീണ്ടും ദിലീപിനെ കോടതിയിൽ ഹാജരാക്കണം. നാളെ ദിലീപിെൻറ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും.
ഇന്നലെ ദിലീപിനെ തൊടുപുഴ വഴിത്തലയിലുള്ള ശാന്തിഗിരി കോളേജ്, കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടല്‍ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനെത്തിച്ച പലയിടങ്ങളിലും ശക്തമായ ജനരോഷമാണ് ദിലീപിനെതിരെ ഉണ്ടായത്. കൂക്കുവിളിച്ചും പാവാടയും നൈറ്റിയും വീശിക്കാണിച്ചുമായിരുന്നു പലയിടത്തും പ്രതിഷേധം. ഇന്നും ഇതേ തരത്തിൽ പ്രതിഷേധം പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്.
കൂടാതെ, കാവ്യമാധവനേയും അമ്മ ശ്യാമളയേയും െപാലീസ് ചോദ്യം ചെയ്തേക്കും. കൂടാതെ, അന്വേഷണത്തിെൻറ പല ഘട്ടത്തിലും ഉയർന്നു കേട്ട ‘മാഡം’ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം കൂടി നടക്കുന്നുണ്ട്. ചിലപ്പോൾ അന്വേഷണം വഴിതിരിച്ചു വിടാനായി പൾസർ സുനി സൃഷ്ടിച്ച കഥാപാത്രമായിരിക്കാം മാഡം എന്നും പൊലീസ് കരുതുന്നു. കാവ്യയേയും മാതാവിനെയും ചോദ്യം ചെയ്യുന്നതിലൂടെ ഇതിനൊരു വ്യക്തത കിട്ടുമെന്നും പൊലീസ് വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.