ചാലക്കുടി: ദിലീപിെൻറ സിനിമ സമുച്ചയം ഡി- സിനിമാസിനെതിരെ വിജിലൻസ് അന്വേഷണത്തിന് നഗരസഭായോഗം ശിപാർശ ചെയ്തു. ഡി- സിനിമാസിന് വേണ്ടി നടത്തിയ ഭൂമി ൈകയേറ്റം, നിയമംലംഘിച്ച നിർമാണം, ഇതിനുവേണ്ടി അനധികൃത ഫണ്ട് കൈപ്പറ്റൽ എന്നീ ആരോപണങ്ങൾ ഉയർന്നതിനാലാണ് വിജിലൻസ് അന്വേഷണത്തിന് യോഗം ശിപാർശ ചെയ്തത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ഡി- സിനിമാസ് പ്രവർത്തനം ആരംഭിച്ചത്. ദിലീപിൽനിന്ന് വൻതുക സംഭാവന കൈപ്പറ്റി അനധികൃത നിർമാണത്തിന് അനുമതി നൽകിയെന്നാണ് ആരോപണം.
ഡി- സിനിമാസ് നിർമിച്ച സ്ഥലത്തിേൻറത് വ്യാജ പട്ടയമാണെന്നാണ് പ്രധാന ആരോപണം. തിരു^-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഉൗട്ടുപുര നിർമിക്കാൻ നൽകിയ സ്ഥലം എട്ട് വ്യാജ ആധാരങ്ങൾ ചമച്ച് നേരത്തെ ചിലർ സ്വന്തമാക്കി. പിന്നീട് ദിലീപ് ഇത് ഒറ്റ ആധാരമാക്കി രജിസ്റ്റർ ചെയ്തു. ഭൂമി പോക്കുവരവ് നടത്താൻ റവന്യൂ രേഖകളിൽ ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ട്.
തിങ്കളാഴ്ച ചാലക്കുടി നഗരസഭായോഗത്തിൽ ഡി- സിനിമാസിനെ കുറിച്ച് അജണ്ടയുണ്ടായിരുന്നു. ഡി- സിനിമാസ് വിനോദനികുതി ഇനത്തിൽ നഗരസഭക്ക് നൽകിയ അഡ്വാൻസ് തുകയിൽ ബാലൻസ് തുക തിരിച്ചു നൽകുന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ് അപ്രതീക്ഷിതമായി എൽ.ഡി.എഫ് അംഗങ്ങൾ വിജിലൻസ് അന്വേഷണം ഉന്നയിച്ചത്. എന്നാൽ യു.ഡി.എഫ് അംഗങ്ങൾ അജണ്ട അവതരിപ്പിക്കും മുമ്പ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്ന് നഗരസഭ ചെയർപേഴ്സൻ ഉഷ പരമേശ്വരൻ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ കൗൺസിലർ വി.ഒ. പൈലപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.