കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ സുഹൃത്തും സംവിധായകനുമായ നാദിർഷ പ്രതിയാകില്ല. നാദിർഷക്ക് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സംഭവത്തിെൻറ ഏതെങ്കിലും ഘട്ടത്തിൽ നാദിർഷയുടെ സാന്നിധ്യം ഉണ്ടായിട്ടിെല്ലന്നാണ് ഇതുവരെയുള്ള അേന്വഷണത്തിൽ മനസ്സിലായത്.
എന്നാൽ, ദിലീപിെൻറ സ്വഭാവദൂഷ്യങ്ങളെ തള്ളിപ്പറയാൻ നാദിർഷക്ക് കഴിഞ്ഞിരുന്നില്ല. ഇതാണ് അേദ്ദഹത്തിലേക്ക് സംശയം നീളാൻ കാരണം. പൊലീസ് കരുതുന്നത് ദിലീപിെൻറ വ്യക്തിജീവിതത്തിലെ ചില കാര്യങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ്. നിലവിൽ കസ്റ്റഡിയിലുള്ളവരിലൊരാൾ നാദിർഷയാണെന്നാണ് സൂചന.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഇത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഗൂഢാലോചനയുടെ കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ പാടുപെട്ട ഘട്ടത്തിൽ സഹായിച്ച ആളാകും മാപ്പുസാക്ഷിയാകുക എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.