നടൻ കൊല്ലം അജിത്​ അന്തരിച്ചു

കൊല്ലം: വില്ലൻ വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത്​ നിറഞ്ഞുനിന്ന കൊല്ലം അജിത്​ (56) അന്തരിച്ചു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന്​ മൂ​ന്നാ​ഴ്ച​യാ​യി പാ​ലാ​രി​വ​ട്ട​ത്തെ മെ​ഡി​ക്കൽ സെ​ൻറർ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ വ്യാഴാഴ്​ച പു​ലർ​ച്ചെ 3.20​നാ​യി​രു​ന്നു അ​ന്ത്യം. കൊല്ലത്തെത്തിച്ച മൃതദേഹം കടപ്പാക്കടയിലെ വീടായ ഹ​രി നി​വാ​സിലും​ ​ൈവകീട്ട്​ കടപ്പാക്കട സ്​പോർട്​സ്​ ക്ലബിലും പൊതുദർശനത്തിന്​ ​െവച്ചു. 

പിതാവ്​ കൊ​ല്ല​ത്ത് റെ​യിൽ​വേ​യിൽ ​ഉദ്യോഗസ്​ഥനായതോടെയാണ്​ തി​രു​വ​ല്ല വ​ല്ല​ഭ​ശ്ശേ​രി കു​ടം​ബാംഗമായ അജിത്ത്​ കൊല്ല​െത്തത്തുന്നത്​. 15 വർ​ഷ​മാ​യി എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല​യി​ലെ ക്ലൗ​ഡ് ന​യൺ ഫ്ലാ​റ്റി​ലായിരുന്നു താ​മ​സം. റെയിൽവേ സ്​റ്റേ​ഷൻ മാ​സ്​റ്റ​റാ​യി​രു​ന്ന ഹ​രി​ദാ​സി​​​​​െൻറ​യും ദേ​വ​കി​യു​ടെ​യും മക​നാ​ണ്​. ഭാ​ര്യ: പ്ര​മീ​ള. മക്കൾ: ഗാ​യ​ത്രി, ശ്രീ​ഹ​രി. സഹോദരങ്ങൾ: പു​ഷ്‌​പ​കു​മാ​രി, ശോ​ഭ​ന, ജ്യോ​തി ബ​സു (​റി​ട്ട.​കെ.​എ​ഫ്.​സി ഉ​ദ്യോ​ഗ​സ്ഥൻ) അ​നിൽ ദാ​സ് (​ച​ല​ച്ചി​ത്ര സം​വി​ധാ​യ​കൻ​), കി​ഷോർ​ (​റെ​യിൽ​വേ​)​. 

പ​ത്മ​രാ​ജ​​​​െൻറ ‘​പ​റ​ന്നുപ​റ​ന്നു പ​റ​ന്ന്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. ‘​അ​ഗ്‌​നി​പ്ര​വേ​ശം’ എ​ന്ന ചി​ത്ര​ത്തിൽ നാ​യ​ക​നാ​യും അഭിനയിച്ചു. 2012ൽ അർ​ധ​നാ​രി, സിം​ഹാ​സ​നം എ​ന്നീ ചി​ത്ര​ങ്ങൾ​ക്കു ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തുനി​ന്ന് വി​ട്ടുനി​ന്നു. കോ​ളിങ്​ ബെൽ, പ​കൽ​പോ​ലെ എന്നീ ചിത്രങ്ങൾ ഒരുക്കി. ‘ഒ​രുക​ട​ലി​നും അ​പ്പു​റം’ എ​ന്ന് പേ​രി​ട്ട ചി​ത്രം പൂർ​ത്തി​യാ​ക്കാ​നായില്ല. മമ്മൂട്ടി, ആ​േൻറാ ജോസഫ് അടക്കമുള്ളവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കൊല്ലത്ത്​ നടൻ എം. മുകേഷ്​ എം.എൽ.എ ആദരാജ്ഞലി അർപ്പിച്ചു. സം​സ്കാ​രം പോ​ള​യ​ത്തോ​ട് ശ്‌​മ​ശാ​ന​ത്തിൽ നടന്നു. 

സംവിധായകനാകാനെത്തി; നടനായി 
അജിത്​ ആഗ്രഹിച്ചത്​ സംവിധായകനാകാനായിരുന്നു. പക്ഷേ, വെള്ളിത്തിരയിൽ വർഷങ്ങളോളം അഭിനേതാവി​​​െൻറ കുപ്പായമണിയാനായിരുന്നു നിയോഗം. സം​വി​ധാ​യ​ക​ാനാവുക എന്ന മോ​ഹ​വു​മാ​യി അ​ജി​ത് പോയത്​ പ​ത്​മ​രാ​ജ​​​​െൻറ മു​ന്നിലായിരുന്നു. ഒ​ഴി​വുവ​രു​മ്പോൾ അ​റി​യി​ക്കാ​മെ​ന്ന്​ മ​റു​പ​ടി ല​ഭി​ച്ചു. അ​വി​ടെനി​ന്ന് നി​രാ​ശ​നാ​യി മ​ട​ങ്ങാൻ തു​ട​ങ്ങു​മ്പോ​ഴാ​ണ് ആ വി​ളി വ​ന്ന​ത്. സം​വി​ധാന സ​ഹാ​യി​യാ​കാ​ന​ല്ല അ​ഭി​നേ​താ​വാ​കാ​നാ​യി​രു​ന്നു വി​ളി. അങ്ങനെ, 1984ൽ ‘പ​റ​ന്നുപ​റ​ന്നു പ​റ​ന്ന്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​ട​നാ​യി അരങ്ങേറ്റം. തു​ടർ​ന്ന് പ​ത്മ​രാ​ജൻ സി​നി​മ​ക​ളി​ലെ സ്​ഥി​രംസാ​ന്നി​ധ്യ​മാ​യി അജിത്​ മാ​റി. 90കളില്‍ വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധനേടി. പൂവിന് പുതിയ പൂന്തെന്നൽ, നാടോടിക്കാറ്റ്, അപരൻ, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, ലാൽ സലാം, നിർണയം, ഒളിമ്പ്യൻ അന്തോണി ആദം, പ്രജാപതി, ആറാം തമ്പുരാൻ, വല്ല്യേട്ടൻ, ബാലേട്ടൻ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങൾ മികവുറ്റതാണ്. പ്രിയദർശ​​​െൻറ‍ ‘വിരാസത്ത്’ എന്ന ഹിന്ദി ചിത്രത്തിലും മൂന്ന്​ തമിഴ് സിനിമകളിലും അഭിനയിച്ചു.

 


 

Tags:    
News Summary - Film Actor Kollam Ajith Dead -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.