കൊച്ചി: നടിയെ ആക്രമിക്കാൻ ദിലീപും പൾസർ സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയത് രണ്ട് ഘട്ടങ്ങളായി. നാലുവർഷം മുമ്പ് തുടങ്ങിയ ഗൂഢാലോചനയാണ് ഇൗ വർഷം ഫെബ്രുവരി 17ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിൽ കലാശിച്ചത്. മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തകർന്നതിന് നടിയോട് പകവീട്ടാൻ സുനിയുടെ സഹായത്തോടെ ദിലീപ് മെനഞ്ഞ തന്ത്രങ്ങൾ വിവരിക്കുന്നതാണ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.
2013 മാർച്ചിലാണ് ഗൂഢാലോചനയുടെ തുടക്കം. താരസംഘടനയായ അമ്മ വിദേശത്ത് സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് മാർച്ച് 26 മുതൽ ഏപ്രിൽ ഏഴ് വരെ ദിലീപ് എറണാകുളം എം.ജി റോഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. താനും നടി കാവ്യ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് അന്നത്തെ ഭാര്യ മഞ്ജു വാര്യരെ അറിയിച്ചെന്ന് ആരോപിച്ച് ഇവിടെവെച്ച് നടിയോട് സഹതാരങ്ങളുടെ സാന്നിധ്യത്തിൽ ദിലീപ് പൊട്ടിത്തെറിച്ചു.
നടൻ സിദ്ദീഖ് അടക്കമുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അന്ന് നടൻ മുകേഷിെൻറ ഡ്രൈവറായിരുന്ന പൾസർ സുനി പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞ് ദിലീപുമായി അടുത്തു. തുടർന്ന്, നടിയോട് പ്രതികാരം വീട്ടാനുള്ള പദ്ധതികൾ ഹോട്ടലിലെ 410ാം നമ്പർ മുറിയിലും പിന്നീട് ദിലീപിെൻറ ബി.എം.ഡബ്ല്യു കാറിലും വെച്ച് ഇരുവരും ചർച്ച ചെയ്തു. വിദേശത്തെ അമ്മയുടെ സ്റ്റേജ് ഷോയുടെ വി.െഎ.പി പാസ് സുനിക്ക് ദിലീപ് നൽകി. ഇതിനിടെ, മുകേഷിെൻറ ഡ്രൈവർ ജോലിയിൽനിന്ന് സുനി മാറിയിരുന്നു.
തെൻറ വിവാഹബന്ധം തകർന്നതുപോലെ നടിയുടെ ജീവിതവും തകർക്കുകയായിരുന്നു ദിലീപിെൻറ ലക്ഷ്യം. എന്നാൽ, പിന്നീട് മൂന്ന് വർഷത്തോളവും കാര്യങ്ങൾ മുന്നോട്ടുപോയില്ല. കഴിഞ്ഞവർഷം ‘ജോർജേട്ടൻസ് പൂരം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ഗൂഢാലോചനയുടെ രണ്ടാം ഘട്ടം. താൻ പുതിയൊരു വിവാഹം കഴിച്ച് സ്വസ്ഥനായി കഴിയുകയും നടി മലയാള സിനിമയിൽനിന്ന് ഏറക്കുറെ പുറത്താകുകയും ചെയ്ത ഇൗ സാഹചര്യമാണ് നല്ല സമയമെന്ന് ദിലീപ് നിർദേശിച്ചു. തുടർന്ന്, നവംബർ എട്ടിന് തോപ്പുംപടിയിലെ സ്വിഫ്റ്റ് ജങ്ഷൻ, 13ന് തൃശൂരിലെയും പിന്നീട് തൊടുപുഴയിലെയും ലൊക്കേഷനുകൾ എന്നിവിടങ്ങളിൽ ഇരുവരും കൂടിക്കാഴ്ച നടത്തി പദ്ധതിക്ക് അന്തിമരൂപം നൽകി.
ഒന്നരക്കോടി രൂപക്ക് സുനിയുമായി ദിലീപ് നേരിട്ട് ക്വേട്ടഷൻ ഉറപ്പിച്ചു. 10,000 രൂപ അഡ്വാൻസ് നൽകി. പിന്നീട് രണ്ട് ലക്ഷം ദിലീപിെൻറ ബന്ധു വഴിയും കൈമാറി. സുനി നിർമിക്കുന്ന ചിത്രത്തിന് ദിലീപ് ഡേറ്റ് വാഗ്ദാനം ചെയ്തു. നടിയുടെ ചിരിക്കുന്ന മുഖവും വിവാഹനിശ്ചയ മോതിരവും ഉൾപ്പെടുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒറിജിനൽ നഗ്ന വീഡിയോ ആണ് ഇതിനെല്ലാം പ്രതിഫലമായി ദിലീപ് ആവശ്യപ്പെട്ടെതന്ന് റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.