കൊച്ചി: നിർണായക തെളിവായ മെമ്മറി കാർഡ് പൊലീസ് കണ്ടെടുത്തു. പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിൽനിന്നാണ് കാർഡ് കണ്ടെടുത്തത്. ഞായറാഴ്ച വൈകീട്ട് രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് കൈമാറാൻ പൾസർ സുനി പ്രതീഷ് ചാക്കോയെ ഏൽപിച്ചതായാണ് പൊലീസ് കരുതുന്നത്.
ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോക്ക് നല്‍കിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പ്രതീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് അറിയാനാണ് അദ്ദേഹത്തിെൻറ ജൂനിയർ അഭിഭാഷകനെ ചോദ്യം ചെയ്തത്. പൊലീസ് കണ്ടെടുത്ത മെമ്മറി കാർഡിൽ നിലവിൽ ദൃശ്യങ്ങൾ ഒന്നുമില്ല. ദൃശ്യങ്ങൾ മായ്ച്ച് കളഞ്ഞതാണോ എന്നറിയാൻ പൊലീസ് ഫോറൻസിക് പരിശോധന നടത്തും. എന്നാല്‍, ഇപ്പോള്‍ പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് സുനി നല്‍കിയത് തന്നെയാണോ എന്നതും സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.