മുംബൈ: ലോക്ഡൗണിൽ ജോലിയില്ലാതായതോടെ ടെലിവിഷൻ താരം ആത്മഹത്യ ചെയ്തു. ഹിന്ദി ടെലിവിഷൻ ചാനലിലെ നടനായ മൻമീത് ഗ്രേവാൾ(32) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്നു. ലോക്ഡൗൺ നിലവിൽ വന്നതോടെ വരുമാനമാർഗം നിന്നു. മറ്റ് ജോലികൾ കണ്ടെത്താനും സാധിക്കാതായി. ഇതാണ് ആത്മഹത്യയിൽ കലാശിച്ചത്.
കിടപ്പു മുറിയിൽ നിന്ന് കസേര വീഴുന്ന ശബ്ദം കേട്ട് അടുക്കളയിലായിരുന്ന മൻമീതിെൻറ ഭാര്യ ഓടി ചെന്നപ്പോഴാണ് സംഭവം കാണുന്നത്. ഇവരുടെ നിലവിളി േകട്ട് നാട്ടുകാർ ഓടിക്കൂടി. എന്നാൽ ആരും തന്നെ മുന്നോട്ടു വരികയോ മൻമീതിനെ താഴെയിറക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹത്തിെൻറ സുഹൃത്ത് മഞ്ജിത്ത് സിങ് പറഞ്ഞു.
വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് മൻമീത് പല തവണ സംസാരിച്ചിരുന്നെന്നും ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അത് നടക്കാതായെന്നും ഭാര്യ രവിന്ദ്ര കൗൾ പൊലീസിനോട് പറഞ്ഞു. ചില വെബ് സീരീസുകളുൾപ്പെടെ തുടങ്ങാനിരുന്ന പല പ്രോജക്ടുകളും നിന്നുപോയതോടെ മൻമീത് ഏതാനും ദിവസങ്ങളായി മാനസിക സമ്മർദത്തിലായിരുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.