കലോത്സവങ്ങള്‍ സ്കൂള്‍, കോളജ് ഏതുമാകെട്ട നല്ല ഓര്‍മകള്‍ മാത്രമായിരുന്നു സമ്മാനി ച്ചിരുന്നത്. ഒന്നാം ക്ലാസ് മുതല്‍ വിദ്യാഭ്യാസകാലഘട്ടം അവസാനിക്കുന്നതുവരെ മത്സര ങ്ങളില്‍ സജീവമായിരുന്നു. ജില്ലതലംവരെ മാത്രമാണ് മത്സരങ്ങള്‍ക്ക് പോയിട്ടുള്ളത്. സം സ്ഥാനതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മിമിക്രി, മോണോ ആക്ട്, ഏ കാംഗ നാടകങ്ങള്‍ തുടങ്ങിയ മത്സരങ്ങളിലായിരുന്നു പങ്കെടുത്തിരുന്നത്. ചെണ്ടമേളത്തി ല്‍ മാത്രം മത്സരങ്ങള്‍ക്കൊന്നും പോയിട്ടില്ല. കലോത്സവം ചെറുതായാലും വലുതായാലും അതില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം.
ഒന്നാം ക്ലാസ് മുതല്‍ തുടങ്ങിയ സ്ജേറ്റുമായിട്ടു ള്ള ബന്ധം ഇന്നും നിലനിര്‍ത്തുന്ന ഒരാളാണ് ഞാന്‍. സ്കൂള്‍, കോളജ് കാലങ്ങളില്‍ കലോത്സവങ് ങള് ആയിരുന്നുവെങ്കില്‍ വിദ്യാഭ്യാസത്തിനുശേഷം കലാഭവനായിരുന്നു തട്ടകം. കലാഭവെൻറ മിമിക്രി പരിപാടികള്‍ ഒരു കലോത്സവംപോലെ തന്നെയായിരുന്നു. ദിവസേന നിരവധി പരിപാടികള്‍ അവതരിപ്പിക്കും. ഒരു മത്സരത്തിനുശേഷം അടുത്തമത്സരത്തിന് പോകുന്നതുപോലെ സ്റ്റേജുകളില്‍നിന്ന് സ്റ്റേജുകളിലേക്കുള്ള ഓട്ടമായിരുന്നു. വേദികളില്‍ സജീവമായിരുന്ന കാലഘട്ടം. പിന്നീട് സിനിമയിലെത്തി.
സിനിമയിലെത്തി 33 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും അന്നുണ്ടായിരുന്നതുപോലെതന്നെ സ്റ്റേജുമായി അടുത്ത ബന്ധംപുലര്‍ത്താന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. കാരണം, മാസത്തിലൊരിക്കലെങ്കിലും കേരളത്തിലോ പുറത്തോ വിദേശത്തോ എന്തെങ്കിലും സ്റ്റേജ് പരിപാടിയുമായി പോകും. അന്ന് ഒന്നാം ക്ലാസില്‍ കലോത്സവങ്ങളില്‍നിന്ന് തുടങ്ങിയ ബന്ധമാണ് ഇന്ന് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും തുടര്‍ന്നുപോരുന്നത്.കലോത്സവങ്ങള്‍ ഓര്‍മകളുടെ കൂടാരമാണ്. ഇന്നും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നവ.
അതില്‍ ഒന്നോ രണ്ടോ ഓര്‍മകള്‍ എന്നുപറഞ്ഞാല്‍ തിരഞ്ഞെടുക്കുക അസാധ്യമാണ്. ഒരുപാട്... ഒരുപാട് ഓര്‍മകള്‍ തന്നിരുന്നവയാണ് കലോത്സവങ്ങള്‍. സ്കൂള്‍ കാലഘട്ടത്തിനുശേഷം എത്തിയത് കാലടി ശ്രീശങ്കര കോളജിലായിരുന്നു. അവിടം കലയുടെ കേന്ദ്രമാണ്. അവിടെനിന്ന് ലഭിച്ച ഓര്‍മകള്‍ എന്നും മനസ്സില്‍ നിറഞ്ഞുനിൽക്കും. കലയുമായി അല്ലെങ്കില്‍, കലോത്സവവുമായി ബന്ധപ്പെട്ട ഒരുസിനിമ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. എനിക്ക് അതിനുള്ള ഭാഗ്യമില്ലായിരുന്നു.
എന്നാല്‍, കലോത്സവത്തിെൻറ മാത്രം കഥപറയുന്ന മനോഹരമായ ഒരു സിനിമ ചെയ്യാന്‍ മകന് കാളിദാസിന് കഴിഞ്ഞു. അവനായിരുന്നു ആ ഭാഗ്യം. സ്കൂള്‍, കോളജ് കാലഘട്ടം പറയുന്ന സിനിമകളില്‍ കലോത്സവം പറഞ്ഞുപോകുമെങ്കിലും കലോത്സവത്തിെൻറ കഥ ഇത്രയും വിശദമായി മനോഹരമായി പറയുന്ന സിനിമ ഇതിനുമുമ്പ് വന്നതായി ഓര്‍മയില്ല. ഇനി വരുമെന്നും തോന്നുന്നില്ല. അത്ര മനോഹരമായ, ഓര്‍മകള്‍ സമ്മാനിക്കുന്ന, ഓര്‍മകളെ ഉണര്‍ത്തുന്ന ഒരു സിനിമ ചെയ്തതില്‍ അവന് തീര്‍ച്ചയായും അഭിമാനിക്കാം.
കുട്ടികളും അധ്യാപകരും മാതാപിതാക്കളും മത്സരങ്ങളെ മത്സരങ്ങളായി മാത്രമേ സമീപിക്കാവൂ. സമ്മാനം കിട്ടുക എന്നതിലുപരി പങ്കെടുക്കുക എന്നതാകണം പ്രാധാന്യം. മത്സരങ്ങളെ എന്നും ആരോഗ്യകരമായി സമീപിക്കാന്‍ കഴിയണം. ഉദാഹരണത്തിന് ഒരുകാലഘട്ടത്തില്‍ നിറഞ്ഞുനിന്ന മൂന്നു പ്രഗത്ഭ സംഗീതജ്ഞരുണ്ടായിരുന്നു. എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാള്‍, എം.എല്‍. വസന്തകുമാരി. ഒരേകാലഘട്ടത്തിലെ മൂന്നു പ്രഗത്ഭരായ സംഗീതജ്ഞര്‍. ഇവര്‍ തമ്മിലായിരുന്നു പരസ്പരം മത്സരവും.
ഓരോ കച്ചേരിക്കുശേഷവും മൂന്നുപേരും പരസ്പരം വിളിച്ച് സംസാരിക്കും. അതില്‍ കച്ചേരിയുടെ വിമര്‍ശനങ്ങളും പ്രോത്സാഹനവും അഭിനന്ദനവും ഉണ്ടാകും. പരസ്പരം എന്നും ഈ അഭിപ്രായങ്ങള്‍ കൈമാറുന്നരീതിയിലൊരു സൗഹൃദം മൂന്നുപേരും തമ്മിലുണ്ടായിരുന്നു. മൂന്നുപേരും കച്ചേരികളില്‍ പരസ്പരം മത്സരിച്ചിരുന്നെങ്കില്കൂടി അവര്‍ തമ്മിലുള്ള മത്സരം സൗഹൃദപരവും ആരോഗ്യകരവുമായിരുന്നു.
അത് അവരുടെ കഴിവുകളെ വീണ്ടും വീണ്ടും മിനുക്കിയെടുക്കാന്‍ സഹായിച്ചു. അതുപോലെ ഈ കലോത്സവത്തിലും പങ്കെടുക്കുന്ന കുട്ടികള്‍ മത്സരങ്ങളെ മത്സരങ്ങളായും മാനസികമായും ശാരീരികമായും ആരോഗ്യപരമായും സമീപിക്കണം. പങ്കെടുക്കുന്നതിനൊപ്പം കലകളെ ആസ്വദിക്കാനും കഴിയണം. കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും മികച്ച വിജയവും ആശംസയും അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.