ന്യൂഡൽഹി: നടൻ രജനി കാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിെൻറ സൂചനകൾ ലഭിച്ചപ്പോൾ തന്നെ സമയം കളായാതെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി. രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ബി.ജെ.പിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തുവന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ക്ഷണവുമായി ആദ്യം രംഗത്തെത്തിയത്.
ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ്, രജനീകാന്തിെൻറ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. രജനീകാന്ത് എപ്പോഴാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നത് താനെങ്ങനെയാണ് തീരുമാനിക്കുക എന്നു ചോദിച്ച ഷാ, നല്ലവരായ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരുന്നതിനെ ബി.ജെ.പി സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി.
ജനനായകന് പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകാൻ തയാറാണെന്ന് സി.എൻ.എൻ ന്യൂസ്18ന് അനുവദിച്ച അഭിമുഖത്തിൽ ഗഡ്കരിപറഞ്ഞു. രജനികാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ബി.ജെ.പിയിലേക്ക് വരുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിക്കണമെന്നാണ് എെൻറ അപേക്ഷ. ബി.ജെ.പിയിൽ അദ്ദേഹത്തിന് ഉചിതമായ സ്ഥാനമുണ്ടെന്നും ഗാഡ്കരിപറഞ്ഞു.
ഉചിതമായ സ്ഥാനം എന്താണെന്ന അന്വേഷണത്തിന് അത് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്ന് അദ്ദേഹംപറഞ്ഞു. ഇതെല്ലാം പ്രധാനപ്പെട്ട രാഷ്ട്രീയ നടപടികളാണ്. അവ തീരുമാനിക്കുന്നത് ഞാനല്ല, പാർട്ടി പ്രസിഡൻറും പാർലിമെൻററി ബോർഡുമാെണന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യ രജനീകാന്തിന് നൽകുന്ന പിന്തുണ നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്രയാണ്. അദ്ദേഹം നല്ലൊരു മനുഷ്യനും കൂടിയാണെന്ന് ഗഡ്കരിപറഞ്ഞു.
രജനീകാന്ത് തമിഴനല്ലെന്നുംരാഷ്ട്രീയത്തിൽ പരാജയമാകുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. എന്നാൽ അത് സ്വാമിയുടെ മാത്രം അഭിപ്രായമാണെന്നും താനതിൽ പ്രതികിക്കുന്നില്ലെന്നും പറഞ്ഞ ഗഡ്കരി, രജനീകാന്തിന് ഏറ്റവും അനുയോജ്യമായ പാർട്ടി ബി.ജെ.പി യായിരിക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ആരാധകരെ കണ്ടപ്പോൾ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നതിെൻറ വ്യക്തമായ സൂചന രജനീകാന്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.