മുംബൈ: അവസാന നാളുകളിൽ രാജ്യത്തെ ജനങ്ങളോട് കോവിഡ് മഹാമാരിക്കെതിരെ ഒരുമിച്ച് അണിനിരക്കാൻ അഭ്യർഥിച്ച നടൻ ഋഷി കപൂർ രാജ്യവും ലോകവും ഒരുപുതിയ പുലരിയിലേക്ക് കാലെടുത്ത് വെക്കുന്നത് കാണാൻ കാത്തുനിൽക്കാതെ വിടപറഞ്ഞ ിരിക്കുകയാണ്. ഇർഫാൻ ഖാന് പിന്നാലെ 67കാരനായ ഋഷി കപൂറും അർബുദത്തോട് പൊരുതിയാണ് കീഴടങ്ങിയത്.
ചിന്തു വെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോളിവുഡിൻെറ നിത്യഹരിത നായകനായ ഋഷി കപൂർ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇന ്ത്യ കോവിഡ് 19നെതിരെ പൊരുതുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അരങ്ങേറിയപ്പോൾ ഏപ്രിൽ രണ്ടിനായിരുന്നു ഋഷിയുടെ അവസാന ട്വിറ്റർ സന്ദേശം.
‘സമൂഹത്തിൻെറ നാനാ തുറയിലുള്ള എൻെറ സഹോദരീസഹോദരൻമാരോട് ഞാൻ കൈകൂപ്പി അഭ്യർഥിക്കുന്നു. നിങ്ങൾ ആക്രമണത്തിനും, കല്ലെറിയാനും, ആൾക്കൂട്ട ആക്രമണത്തിനും തുനിയരുത്. ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും പൊലീസും അവരുടെ ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്നത് നമ്മുടെ ജീവൻ രക്ഷിക്കാനാണ്. നമുക്കൊരുമിച്ച് കൊറോണ വൈറസിനെതിരായ യുദ്ധം ജയിക്കണം. ജയ് ഹിന്ദ്’ വിഖ്യാത നടൻ ട്വിറ്ററിൽ കുറിച്ചു.
An appeal to all brothers and sisters from all social status and faiths. Please don’t resort to violence,stone throwing or lynching. Doctors,Nurses,Medics, Policemen etc..are endangering their lives to save you. We have to win this Coronavirus war together. Please. Jai Hind!
— Rishi Kapoor (@chintskap) April 2, 2020
ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ബുധനാഴ്ച രാത്രി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. 2018ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യു.എസിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യയിൽ മടങ്ങിയെത്തിയ നടനെ ഫെബ്രുവരിയിൽ രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.