ചെന്നൈ: നാളെയും അത്ഭുതം നടക്കുമെന്ന സൂപ്പർതാരം രജനികാന്തിെൻറ പ്രസ്താവന തമിഴക ര ാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കി. ചെന്നൈയിൽ കമൽഹാസെൻറ സിനിമാ ജീവിതത്തിെൻറ 60ാം വാർഷികാഘോഷച്ചടങ്ങിലെ രജനിയുടെ പ്രസംഗമാണ് വിവാദമായത്. ‘‘മുഖ്യമന്ത്രിയാവുമെന്ന് എടപ്പാടി പളനിസാമി സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാൽ, അത്ഭുതം സംഭവിച്ചു. മാസങ്ങൾപോലും തികക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അത്ഭുതം ആവർത്തിച്ചു. സർക്കാർ മുന്നോട്ടുപോവുകയാണ്.
നാളെയും ഒരു അത്ഭുതം നടക്കു’’മെന്നായിരുന്നു രജനികാന്തിെൻറ പ്രവചനം. വൻ കരഘോഷത്തോെടയാണ് സദസ്സ് ഇതിനെ വരവേറ്റത്. എടപ്പാടി മുഖ്യമന്ത്രിയായത് അത്ഭുതമാണെന്ന രജനികാന്തിെൻറ പ്രസ്താവനക്കെതിരെ അണ്ണാ ഡി.എം.കെ രംഗത്തെത്തി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും തെൻറ കക്ഷി മത്സരിക്കുമെന്നാണ് രജനികാന്ത് മുമ്പ് പ്രഖ്യാപിച്ചത്. അടുത്ത വർഷാവസാനം രാഷ്ട്രീയ പാർട്ടി ഒൗദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
കരുണാനിധി, ജയലളിത എന്നിവരുടെ അഭാവത്തിൽ തമിഴക രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവുണ്ടെന്ന രജനികാന്തിെൻറ പ്രസ്താവന ദ്രാവിഡ കക്ഷികളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
തന്നെ കാവിപൂശാനുള്ള ശ്രമം നടക്കില്ലെന്ന് ഈയിടെ വ്യക്തമാക്കിയതിനാൽ ബി.ജെ.പിയിൽ ചേരില്ലെന്ന് ഉറപ്പായിരുന്നു. എങ്കിലും ബി.ജെ.പി പ്രതീക്ഷ കൈവിട്ടിട്ടില്ല. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ രജനിയുടെ രംഗപ്രവേശം ദ്രാവിഡകക്ഷികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.