അലഹബാദ്: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറിലെ ദേശീയ പാതയില്‍ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രിയും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കണം. വോട്ടിന് വേണ്ടി ആളുകള്‍ ഏത്ര തരം താണ പ്രവൃത്തിയും ചെയ്യും. അധികാരത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ ആളുകളെ കൊല്ലും, കലാപത്തിന് തിരിയിടും, നിരപരാധികളെയും കൊല്ലും. അതിനാല്‍ സംഭവത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്ന് അസംഖാന്‍ ആവശ്യപ്പെട്ടു.
ബലാല്‍സംഗത്തിന് ഇരയായ കുടുംബത്തെ ബി.ജെ.പി അംഗങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അസംഖാന്‍െറ പ്രതികരണം. മന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ കുടുംബങ്ങള്‍ രംഗത്തത്തെി. മകള്‍ നിര്‍ത്താതെ കരയുകയാണ്. ആരോടും ഒന്നും സംസാരിക്കുന്നില്ല.സ്വന്തം കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ സംഭവിച്ചാല്‍ അസംഖാന്‍ അത് രാഷ്ട്രീയ ഗുഢാലോചനയെന്ന് പറയുമോ എന്നും പെണ്‍കുട്ടിയുടെ അഛന്‍ ചോദിച്ചു.
അസംഖാനെതിരെ ബി.ജെ.പി രംഗത്തത്തെി. മനുഷ്യത്വമുണ്ടെങ്കില്‍ കൂട്ടബലാത്സംഗം ചെയ്തവരെ പിടിക്കാന്‍ ശ്രമിക്കണമെന്ന് ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്.ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളുമാണ് പീഡനത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.