ഭുവനേശ്വര്‍: ഒഡിഷയിൽ നാലുദിവസത്തിനിടെയുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ 56 പേർ മരിച്ചു. ഇടിമിന്നൽ ദുരന്തത്തിൽ ജൂൈല 30ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 41 പേരും പിറ്റേ ദിവസം 11 പേരുമാണ് മരിച്ചത്. ബൊലാംഗിര്‍, ജഗത്സിങ്പൂര്‍, ഖുദ്ര, കട്ടക്ക് തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ഒരാൾ വീതം മരിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖുർദ ജില്ലയിൽ മഴക്കിടെ മരത്തിെൻറ ചുവട്ടിൽ നിന്നും വീട്ടിലേക്ക് കയറവെയാണ് ഒരാൾ ഇടിമിന്നലേറ്റ് മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ബലാസൂർ ജില്ലയിലാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും മുഖ്യമന്ത്രി നവീന്‍ പട്നായികിന്‍െറ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.