മായാവതിക്കെതിരെ പരാമര്‍ശം: ദയാശങ്കര്‍ സിങ്ങിന് ജാമ്യം

വാരാണസി: ബി.എസ്.പി നേതാവ് മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തി അറസ്റ്റിലായ മുന്‍ ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങ്ങിന് ജാമ്യം. 50,000 രൂപയുടെ രണ്ട് ബോണ്ടുകള്‍ക്കാണ് മഊ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമനുവദിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ബി.എസ്.പി പ്രതികരിച്ചു. ബിഹാറിലെ ബുക്സറില്‍ ജൂലൈ 29ന് ലഖ്നോ പൊലീസും പ്രത്യേക ദൗത്യസേനയും ചേര്‍ന്നാണ് ദയാശങ്കറിനെ അറസ്റ്റ് ചെയ്തത്. മഊയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദയാശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇടക്കാല ജാമ്യത്തിന് ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിനുമുന്നില്‍ നല്‍കിയ ഹരജി തള്ളി. തുടര്‍ന്ന് അഡീഷനല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജാമ്യം അനുവദിക്കപ്പെട്ടത്. ലൈംഗികത്തൊഴിലാളികളെക്കാള്‍ നികൃഷ്ടയാണ് മായാവതിയെന്നും അവര്‍ പാര്‍ട്ടി ടിക്കറ്റ് പണത്തിന് വിതരണം ചെയ്യുന്നുവെന്നുമായിരുന്നു ദയാശങ്കറിന്‍െറ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.