ഗോരക്ഷകര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് മോദി കനത്ത വില നല്‍കേണ്ടി വരും ; വി.എച്ച്.പി

ന്യൂഡല്‍ഹി: ഗോരക്ഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വി.എച്ച്.പി. ഇത്തരം പ്രസ്താവനകള്‍ക്ക് 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരും. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമുള്ള മോദിയുടെ പ്രസ്താവന അപമാനമാണെന്നാണ് വി.എച്ച്.പി ഗുജറാത്ത് ഘടകത്തിന്‍െറ നിലപാട്.

ലക്ഷകണക്കിന് പശുക്കളെ കൊലപ്പെടുത്തുന്നവരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നില്ല. എന്നാല്‍ അഹമ്മദാബാദില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഗീത രംഭിയയെപോലുള്ള ഗോരക്ഷകരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ മാറിയ ചിന്താഗതിയെയാണ് കാണിക്കുന്നതെന്നും വി.എച്ച്​.പി കുറ്റപ്പെടുത്തുന്നു.

മോദിയുടെ പരാമര്‍ശങ്ങള്‍ ഗോരക്ഷകരെ വല്ലാതെ വേദനിപ്പിച്ചു. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ആഗ്ര ബ്രജിലെ വി.എച്ച്.പി ഉപാധ്യക്ഷന്‍ സുനില്‍ പരശര്‍ മുന്നറിയിപ്പു നല്‍കി. ഗോ സംരക്ഷണത്തിനായി പ്രയത്നിക്കുന്ന ഏക സംഘടന വി.എച്ച്.പിയാണെന്നും പാകിസ്താനുമായി സൗഹൃദത്തിനുള്ള ശ്രമം ഇന്ത്യ ഉപേക്ഷിക്കണമെന്ന് മോദിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.