ന്യൂഡൽഹി: പാക്കധീന കശ്മീർ ജമ്മുകശ്മീരിെൻറ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇൗമേഖലയിൽ നിന്നുള്ളവരുമായി ചർച്ചതുടങ്ങിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ െകാലപാതകത്തെ തുടർന്ന് കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം പരിഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ദേശസുരക്ഷയുെട കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ജമ്മുകശ്മീരിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികളുമായി മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കശ്മീരിലേക്ക് സർവകക്ഷി സംഘത്തെ അയക്കേണ്ടെന്നും സംഘർഷത്തിന് അയവുവരുത്താൻ കശ്മീരിലെ എല്ലാ വിഭാഗങ്ങളുമായും രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്താനും തീരുമാനമായി.
കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. പെല്ലറ്റ് തോക്കുകളുടെ ഉപയോഗം പിൻവലിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് കശ്മീരി ജനതയുടെ വിശ്വാസം ആർജിക്കാൻ കഴിയണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.