പാലം തകര്‍ന്ന് നദിയില്‍ വീണ രണ്ടാമത്തെ ബസും കണ്ടത്തെി

മുംബൈ: റായ്ഗഢ് ജില്ലയിലെ മഹാഡില്‍ മുംബൈ-ഗോവ ദേശീയപാതയിലെ പാലം തകര്‍ന്ന് സാവിത്രി നദിയില്‍ വീണ രണ്ടാമത്തെ ബസിന്‍െറ അവശിഷ്ടങ്ങള്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു.

ഈ മാസം രണ്ടിനാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു ബസ് കഴിഞ്ഞ വ്യാഴാഴ്ച കണ്ടത്തെിയിരുന്നു. പാലം സ്ഥിതിചെയ്യുന്നിടത്തുനിന്ന് 400 മീറ്റര്‍ താഴെ ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ബസിന്‍െറ അവശിഷ്ടം കണ്ടത്തെിയത്. അഞ്ചു മീറ്റര്‍ ആഴത്തിലാണ് ബസിന്‍െറ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ബസ് കരക്കത്തെിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കമാന്‍ഡര്‍ രാഹുല്‍ സിന്‍ഹ പറഞ്ഞു.

ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടത്തെിയത്. 14 പേരെ ഇപ്പോഴും കണ്ടത്തൊനായിട്ടില്ല. രണ്ട് എം.എസ്.ആര്‍.ടി.സി ബസുകളും മറ്റ് ചില വാഹനങ്ങളുമാണ് നദിയില്‍ വീണത്. മരിച്ച ബസ് യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് 14 ലക്ഷം രൂപ വീതവും മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ വീതവും മഹാരാഷ്ട്ര റോഡ് വികസന കോര്‍പറേഷന്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.