കാണാതായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചെന്നൈ: കാണാതായ കുട്ടികളെ മൂന്നുവര്‍ഷമായിട്ടും കണ്ടത്തൊനായില്ളെങ്കില്‍ രക്ഷിതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈകോടതി.
രണ്ടുവര്‍ഷമായിട്ടും കണ്ടത്തൊനാവാത്ത കുട്ടികളുടെ വീട്ടുകാര്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കുട്ടികളെ കണ്ടത്തൊന്‍ പൊലീസിന്‍െറ ആത്മാര്‍ഥ ശ്രമം ഉണ്ടാകുന്നില്ളെന്ന് കോടതി കുറ്റപ്പെടുത്തി. അഞ്ചുവര്‍ഷത്തിനിടെ ചെന്നൈയില്‍ 1203 കുട്ടികളെയാണ് കാണാതായതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും ചെന്നൈയിലെ നിരത്തുകളില്‍നിന്ന് കാണാതായ രാകേഷ്, ശരണ്യ എന്നീ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി സന്നദ്ധസംഘടനയായ എക്സനോറ ഇന്‍റര്‍നാഷനല്‍ അധ്യക്ഷന്‍ എം.ബി. നിര്‍മല്‍ നല്‍കിയ ഹരജികളിലാണ് കോടതി പരാമര്‍ശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.