കാണാതായവരില്‍ അഞ്ചു മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും തകര്‍ന്ന മത്സ്യ ബന്ധന ബോട്ടിലെ അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 15 പേരെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ബംഗ്ളാദേശ് നാവികസേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ രക്ഷപ്പെടുത്തി. 10 പേരെക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എഫ്.ബി മഹാഗൗരി എന്ന ബോട്ട് ശക്തിയേറിയ കാറ്റിലും കോളിലുംപെട്ട് ആഗസ്റ്റ് എട്ടിനാണ് തകര്‍ന്നത്.
ഇന്‍റര്‍നാഷനല്‍ മാരി ടൈം ബൗണ്ടറി ലൈനിനോടടുത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തിവരുന്നത്. രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഒരാളായ നിര്‍മല്‍ ജാനയെ ലൈഫ് ജാക്കറ്റില്‍ ഒഴുകിനടക്കുന്ന നിലയില്‍  കണ്ടത്തെുകയായിരുന്നു. അപകടത്തില്‍പെട്ട 18 ബോട്ടുകളില്‍നിന്നായി 250 പേരെ നേരത്തെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.