മുംബൈ: കാസര്‍കോട് സ്വദേശിയായ യുവാവിനെ മതതീവ്രവാദത്തിലേക്ക് മനംമാറ്റിയെന്ന കേസില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത വയനാട് കമ്പളക്കാട് സ്വദേശി മുഹമദ് ഹനീഫിനെ ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരില്‍നിന്നാണ് കേരള പൊലീസിന്‍െറ സഹായത്തോടെ മുംബൈ പൊലീസ് ഹനീഫിനെ അറസ്റ്റ് ചെയ്ത്. ഞായറാഴ്ച നഗരത്തിലത്തെിച്ച ഹനീഫിനെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുകയായിരുന്നു. കേരളത്തില്‍നിന്ന് കാണാതായ 21 പേരില്‍ ഒരാളായ അഷ്ഫാഖിന്‍െറ പിതാവ് അബ്ദുല്‍ മജീദ് മുംബൈ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
നേരത്തെ മുംബൈയില്‍നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്ത അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരും അബ്ദുല്‍ റാഷിദുമാണ് കേസിലെ മറ്റു പ്രതികള്‍. പടന്ന സലഫി മസ്ജിദില്‍ ഇമാമായിരുന്ന ഹനീഫും പീസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ അധ്യാപകനായിരുന്ന അബ്ദുല്‍ റാഷിദും മകന്‍ അഷ്ഫാഖിന്‍െ മനംമാറ്റിയെന്നാണ് അബ്ദുല്‍ മജീദിന്‍െറ പരാതി.
സാകിര്‍ നായിക്കിന്‍െറ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനില്‍ (ഐ.ആര്‍.എഫ്) ഗസ്റ്റ് മാനേജറായ അര്‍ഷി ഖുറൈശിയുടെ അടുത്തേക്ക് മകനെ വിട്ടത് അബ്ദുല്‍ റാഷിദാണെന്നും പരാതിയില്‍ പറയുന്നു. അഷ്ഫാഖ് ഐ.ആര്‍.എഫില്‍ അര്‍ഷി ഖുറൈശിക്കൊപ്പമുള്ള ഫോട്ടോകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
കേരളത്തില്‍നിന്ന് കാണാതായവരില്‍ 12 പേരെ അറസ്റ്റിലായ ഹനീഫ് മനംമാറ്റിയതാണെന്ന് പൊലീസ് അവകാശപ്പെട്ടു. ഹനീഫ്, അബ്ദുല്‍ റാഷിദ് എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടന്നതോടെയാണ് അഷ്ഫാഖില്‍ മത തീവ്രചിന്ത പ്രകടമായതെന്നാണ് അബ്ദുല്‍ മജീദ് പറയുന്നത്. ഹനീഫിനെ തേടി കേരളത്തിലത്തെിയ മുംബൈ പൊലീസ് സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥര്‍ തിരിച്ചത്തെിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.