നിര്‍ബന്ധിത പലായനം: വി.എച്ച്.പി കണക്കെടുപ്പിന്

കൊല്‍ക്കത്ത: പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഹിന്ദുക്കള്‍ പലായനത്തിന് നിര്‍ബന്ധിതരാകുന്നുവെന്ന പ്രചാരണം ശക്തമാക്കുന്നതിന്‍െറ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രാജ്യവ്യാപക കണക്കെടുപ്പ് നടത്തുന്നു. അടുത്തയാഴ്ച തുടങ്ങുന്ന കണക്കെടുപ്പ് ബംഗ്ളാദേശ് കുടിയേറ്റം രൂക്ഷമായ ബംഗാളിലും അസമിലും ഉള്‍പ്പെടെ നാല്-അഞ്ച് മാസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
ജനാധിപത്യ മാര്‍ഗത്തിലാണ് പോരാട്ടം നടത്തുകയെന്നും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും തൊഗാഡിയ പറഞ്ഞു.

പലായനം തടയാന്‍, ‘പലായന്‍ നഹി, പരാക്രം’ എന്നപേരില്‍ വി.എച്ച്.പി ഈയിടെ പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കണക്കെടുപ്പ് നടത്തുന്നത്.തൊഗാഡിയയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്, തൃണമൂല്‍, സി.പി.എം തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തത്തെി. സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള വി.എച്ച്.പിയുടെ ശ്രമം ബംഗാളില്‍ വിജയിക്കില്ളെന്ന് ഒരു തൃണമൂല്‍ നേതാവ് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.