ഫിറോസാബാദ്: അവധിക്കാലം ചെലവഴിക്കാന്‍ ധാക്കയിലത്തെിയ മകള്‍ താരിഷിയെയും ഭാര്യ തൂലികയെയുംകൊണ്ട് സഞ്ജീവ് ജെയിന്‍ ഫിറോസാബാദിലെ കുടുംബവീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മകള്‍ക്ക് ദാരുണാന്ത്യമുണ്ടായത്. സുഹാഗ്നഗറിലെ വീട്ടില്‍ അപൂര്‍വമായി നടക്കുന്ന കുടുംബയോഗത്തില്‍ പങ്കെടുക്കാനായിരുന്നു നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചത്. ഇതിനായി കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ താരിഷിയുടെ സഹോദരന്‍ സഞ്ചിത് വ്യാഴാഴ്ചതന്നെ ദല്‍ഹിയിലത്തെിയിരുന്നു.
സഞ്ജീവിന്‍െറ സഹോദരന്മാരായ രാകേഷ്, രാജീവ്, അജിത് എന്നിവരും നാട്ടില്‍ ഗ്ളാസ് ബിസിനസില്‍ പേരെടുത്തവരാണ്. ഇവരെല്ലാവരും വീട്ടില്‍ ഒരുമിക്കാനിരിക്കെയാണ് കുടുംബത്തെ പിടിച്ചുലക്കുന്ന ദുരന്തം. ധാക്കയിലെ ഭീകരാക്രമണ സംഭവം കേട്ടതുമുതല്‍ തങ്ങള്‍ ആശങ്കയിലായിരുന്നുവെന്നും ടി.വിയുടെ മുന്നില്‍ത്തന്നെയായിരുന്നുവെന്നും താരിഷിയുടെ അമ്മാവന്‍ രാകേഷ് മോഹന്‍ ജെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.അവര്‍ നാട്ടില്‍ വരാന്‍ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അത് ഇങ്ങനെയാകുമെന്ന് വിചാരിച്ചില്ല. അവള്‍ ക്രൂരമായി കൊല്ലപ്പെട്ടിടത്ത് മൃതദേഹം സംസ്കരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മതം നോക്കിയാണ് തീവ്രവാദികള്‍ അവളെ കൊലപ്പെടുത്തിയതെന്നും രാകേഷ് മോഹന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.