ചെന്നൈ: ചെന്നൈയില്‍ നായയെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വലിച്ചെറിഞ്ഞ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മാധ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍, ആശിഷ് പോള്‍ എന്നിവരാണ് അറസ്റ്റിലായത്. തൂത്തുക്കുടി, തിരുനെല്‍വേലി സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് വീഡിയോയിലുള്ളതെന്ന് നേരത്തെ സന്നദ്ധസംഘടനകളുടെ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
വലിച്ചെറിയപ്പെട്ട നായയെ ചൊവ്വാഴ്ച കണ്ടത്തെിയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നായയുടെ കാലുകള്‍ക്ക് പരിക്കുണ്ട്. നായക്ക് ശരിയായ ചികിത്സ നല്‍കുന്നുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് നായ ഉള്ളത്.
കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗൗതം സുദര്‍ശനാണ് നായയെ വലിച്ചെറിയുകയും സുഹൃത്ത് ആശിഷ് വിഡിയോ പകര്‍ത്തുകയുമായിരുന്നു. വീഡിയോയില്‍ കാണുന്നയാളെ കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇരുവരും കോളജില്‍ നിന്നും മുങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.