ലഖ്നോ: ഉത്തര്‍പ്രദേശില്‍ അപ്ന ദള്‍ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുന്നതില്‍ നിന്ന് പിന്‍മാറി. ബി.ജെ.പി മുന്നണി മര്യാദ പാലിക്കുന്നില്ളെന്ന് ആരോപിച്ചാണ് പിന്‍മാറ്റം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അപ്ന ദള്‍ നേതാവ് അനുപ്രിയക്ക് കേന്ദ്രമന്ത്രിസഭാ പുന$സംഘടനയില്‍ മന്ത്രിപദം നല്‍കിയിരുന്നു. മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് 35 കാരിയായ അനുപ്രിയ.
എന്നാല്‍ അപ്നാ ദളില്‍ നിന്ന് പുറത്താക്കിയ അനുപ്രിയക്ക് മന്ത്രി സ്ഥാനം നല്‍കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ആലോചിച്ചില്ളെന്ന് പാര്‍ട്ടി അധ്യക്ഷയും അനുപ്രിയയുടെ മാതാവുമായ കൃഷ്ണാ പട്ടേല്‍ ആരോപിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ആറു വര്‍ഷത്തേക്ക് അനുപ്രിയയെ പുറത്താക്കിയതാണെന്നത് ബി.ജെ.പി നേതൃത്വം ഓര്‍ക്കുകയോ അത് അനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്തില്ളെന്നും കൃഷ്ണാ പട്ടേല്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.
അനുപ്രിയയെ മന്ത്രിയാക്കിയാല്‍ ബി.ജെ.പിക്ക് നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് കൃഷ്ണ പട്ടേല്‍ നേരത്തെ അറിയിച്ചിരുന്നു.
മുന്നണി മര്യാദകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ബി.ജെ.പിയുമായി ലയിക്കുന്നില്ളെന്നാണ് അപ്നാ ദളിന്‍്റെ തീരുമാനമെന്ന് പാര്‍ട്ടി വക്താവ് ആര്‍.ബി.എസ് പട്ടേല്‍ അറിയിച്ചു.
2009ല്‍ അനുപ്രിയയുടെ പിതാവ് സോണ്‍ ലാല്‍ പട്ടേല്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടതോടെ മാതാവ് കൃഷ്ണ പട്ടേല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ലോക്സഭാ വെബ്സൈറ്റ് ലിസ്റ്റില്‍ അപ്നാ ദള്‍ നേതാവെന്നാണ് അനുപ്രിയ രേഖപ്പെടുത്തിയിരുന്നത്.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ സഖ്യകക്ഷിയായ അപ്നാ ദളിന്‍്റെ പിന്തുണയോടെ വിജയം കണ്ടത്തൊനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. ജാതിരാഷ്ര്ടീയം നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ അനുപ്രിയ പട്ടേല്‍ പ്രതിനിധീകരിക്കുന്ന കുര്‍മി സമുദായത്തിന്‍്റെ വോട്ടുകൂടി ലക്ഷ്യമിട്ടാണ് അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രബലരായ പിന്നാക്കവിഭാഗമാണ് കുര്‍മികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.