ജമ്മു കശ്മീർ: സുരക്ഷാ സൈനികരുടെ പരിശോധനക്കിടെ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കശ്മീർ പ്രതിരോധത്തിെൻറ പ്രതീകമാണെന്ന് വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ ഫാറൂഖിനെ സൈന്യം വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
വിദ്യാ സമ്പന്നരായ ഒേട്ടറെ ചെറുപ്പക്കാർ സായുധ മാർഗത്തിലേക്ക് തിരിയുന്നുണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന സമരത്തിെൻറ ഭാഗമാണവർ. പരിശീലനത്തിനായി പുറത്തെവിടെയും അവർ പോകുന്നില്ല. ആരും അതിന് അവരെ നിർബന്ധിക്കുന്നില്ലെന്നും പ്രതിരോധത്തിെൻറ പ്രതീകമാണവരെന്നും ഫാറൂഖ് വ്യക്തമാക്കി.
വാനിയുടെ മരണത്തെ തുടർന്ന് കാശ്മീരിൽ സംഘർഷം രുക്ഷമാകുന്നതായാണ് റിേപ്പാർട്ട്. സൈനികരും നാട്ടുകാരുമായുള്ള സംഘർഷത്തിൽ ഇതുവരെ 16 പേർ കൊല്ലപ്പെടുകയും മൂന്ന് സൈനികരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.