ഹര്‍ദിക് പട്ടേല്‍ ജയിൽ മോചിതനായി

സൂറത്ത്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന ഹര്‍ദിക് പട്ടേൽ ഒമ്പത് മാസത്തിന് ശേഷമാണ് മോചിതനാകുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും ആറ് മാസത്തേക്ക് ഗുജറാത്തിൽ നിന്നും ഹർദികിന് വിട്ടു നിൽക്കേണ്ടി വരും. മുദ്രാവാക്യങ്ങൾ ഉയർത്തിയും മധുരം വിതരണം ചെയ്തുമാണ് അനുയായികൾ ഹർദിക്കിനെ സ്വീകരിച്ചത്.

മൂന്നാമത്തെ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിനത്തെുടര്‍ന്നാണ് ഹാര്‍ദിക് പട്ടേലിന് പുറത്തിറങ്ങാനായത്. രണ്ടു കേസുകളില്‍ നേരത്തെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ആറു മാസം ഗുജറാത്തില്‍ പ്രവേശിക്കരുതെന്നും ഒമ്പതു മാസം സംസ്ഥാനത്തെ മെഹ്സാനിയില്‍ പ്രവേശിക്കരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ക്രമസമാധാന പ്രശ്നം ഉണ്ടാക്കില്ലെന്ന ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.