നീസ് കൂട്ടക്കൊല: രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപലപിച്ചു

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ നീസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 84 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപലപിച്ചു.ആക്രമണത്തില്‍ നടുങ്ങിയ ഫ്രാന്‍സിന് ഐക്യദാര്‍ഢ്യമറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന് സന്ദേശമയച്ചു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സും മറ്റു രാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യ ശക്തമാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

മനസ്സാക്ഷിയില്ലാത്ത ആക്രമണമാണ് നീസിലേതെന്ന് പറഞ്ഞ പ്രധാനമന്ത്രി നന്ദ്രേ മോദി, ഫ്രാന്‍സിന്‍െറ ദു$ഖത്തില്‍ ഇന്ത്യ പങ്കുചേരുന്നതായും ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി എന്നിവരും ശക്തമായി അപലപിച്ചു. നീതീകരണമില്ലാത്ത ആക്രമണമാണിതെന്ന് അസെം ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മംഗോളിയയില്‍ സന്ദര്‍ശനം നടത്തുന്ന ഹാമിദ് അന്‍സാരി പറഞ്ഞു.

ഉച്ചകോടിയുടെ പ്ളീനറി സമ്മേളനത്തില്‍ സംഭവം പരാമര്‍ശിച്ച അദ്ദേഹം ബഹുസ്വര സമൂഹത്തിന് നേരെയാണ് ആഗോളഭീകരത ഭീഷണിയുയര്‍ത്തുന്നതെന്നും പറഞ്ഞു.സമാധാനത്തിനും ജനാധിപത്യത്തിനും നേര്‍ക്കുള്ള വെല്ലുവിളിയാണ് ആക്രമണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.