ന്യൂഡല്‍ഹി: ഈദ് ആഘോഷിച്ച സ്കൂളില്‍നിന്ന് അഞ്ചര ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഖാപ്പ് പഞ്ചായത്തിന്‍െറ ഉത്തരവ്. തലസ്ഥാന നഗരിയില്‍നിന്ന് ഏറെ അകലെയല്ലാത്ത ഹരിയാനയിലെ മേവാത്തിലാണ് സംഭവം. ഇവിടത്തെ താവുരു ഗ്രീന്‍ ഡേല്‍സ് പബ്ളിക് സ്കൂളില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക അസംബ്ളി നടത്തിയതാണ് പഞ്ചായത്തിനെ ചൊടിപ്പിച്ചത്. പരിപാടിയില്‍ മുസ്ലിം ആരാധനാ ക്രമങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നും ഇസ്ലാമിക വിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം.
മുസ്ലിം ജീവനക്കാരെയും വിദ്യാര്‍ഥികളെയും ഒഴിവാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് സ്കൂളിലെ ഏക മുസ്ലിം അധ്യാപികയെ ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ യൂനിഫോം പാവാടയില്‍നിന്ന് സല്‍വാര്‍ കമീസ് ആക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ആറിന് സ്കൂള്‍ വളപ്പില്‍ നടത്തിയ പരിപാടിയില്‍ പെരുന്നാളിന്‍െറ സന്ദേശവും ആഘോഷ രീതികളും വിവരിച്ചിരുന്നു. സിനിമാ ഗാനാലാപനങ്ങളടക്കം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. എന്നാല്‍, ഹിന്ദു വിദ്യാര്‍ഥികളെ നമസ്കരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന കിംവദന്തി പരന്നതോടെ രക്ഷിതാക്കളും വടിയും കല്ലുകളുമായി നാട്ടുകാരും സ്കൂളിലേക്ക് ഇരച്ചുകയറുകയായിരുന്നു. പഞ്ചായത്തിന്‍െറ നിര്‍ദേശത്തിന് സാധുത ഇല്ളെന്നും സ്കൂള്‍ മുനിസിപ്പാലിറ്റിക്ക് കീഴിലാണെന്നുമാണ് തഹസില്‍ദാര്‍ നല്‍കുന്ന വിശദീകരണം. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളില്ളെന്ന് പൊലീസും വ്യക്തമാക്കുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്കിടയില്‍ വിഭാഗീയതയും ആശങ്കയും പ്രകടമാണ്. വിവിധ മതങ്ങളെ ആദരിക്കാനും അവരുടെ ആചാരങ്ങള്‍ പരിചയപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈദ് ആഘോഷം സംഘടിപ്പിച്ചതെന്ന് സ്കൂള്‍ മാനേജര്‍ ഹേമാ ശര്‍മ വ്യക്തമാക്കുന്നു.
ആഘോഷ പരിപാടി നടക്കുന്നതിനിടെ സ്കൂളിലേക്ക് കടന്നുവരാന്‍ ശ്രമിച്ച ഒരാളെ സുരക്ഷാ ജീവനക്കാര്‍ തിരിച്ചയച്ചിരുന്നുവെന്നും കിംവദന്തി പ്രചരിപ്പിച്ചത് അയാളാണെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.