ആന്‍ട്രിക്സ് ദേവാസ് കരാര്‍: അന്താരാഷ്ട്ര കോടതി വിധിക്കെതിരെ ഇന്ത്യ അപ്പീലിന്

ന്യൂഡല്‍ഹി: ആന്‍ട്രിക്സ് ദേവാസ് കരാറുമായി ബന്ധപ്പെട്ട കേസില്‍ കനത്ത പിഴ വിധിച്ച ഹേഗിലെ അന്താരാഷ്ട്ര കോടതി വിധിക്കെതിരെ ഇന്ത്യ അപ്പീലിന്. ബഹിരാകാശ വകുപ്പ് സെക്രട്ടറി എ.എസ്. കിരണ്‍കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍, അപ്പീലിന് പോകും എന്നല്ലാതെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം സന്നദ്ധമായില്ല. ഐ.എസ്.ആര്‍.ഒയുടെ കീഴിലെ ആന്‍ട്രിക്സ് ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതി (പി.സി.എ) വിധി പ്രസ്താവിച്ചത്. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാവില്ളെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.
വിധിപ്രകാരം ഐ.എസ്.ആര്‍.ഒ 6700 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടിവരും. അനിവാര്യമായ സുരക്ഷാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. 2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.
രണ്ട് സുപ്രധാന അന്താരാഷ്ട്ര കോടതികള്‍ അനുകൂലമായി വിധിപ്രസ്താവിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാരം തങ്ങളുടെ അവകാശമാണെന്ന് ദേവാസ് കമ്പനി അധികൃതര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.