ന്യൂഡൽഹി: ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ പാവപ്പെട്ടവര്‍ക്ക് സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സുരക്ഷാ കാരണങ്ങള്‍ പരിഗണിക്കുമ്പോൾ ആധാര്‍ കാര്‍ഡ് ആവശ്യമാണെന്നും വെങ്കയ്യ നായിഡു രാജ്യസഭയില്‍ വ്യക്തമാക്കി.
പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ ആവശ്യമാണെങ്കിലും കാര്‍ഡ്് വിതരണം പൂര്‍ത്തിയാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ ഇളവു നല്‍കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
അതേസമയം, ആധാര്‍ കാര്‍ഡിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയില്‍ ബഹളംവെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ അൽപസമയം നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.