കശ്മീരില്‍ വീണ്ടും സംഘര്‍ഷം; വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍

ശ്രീനഗര്‍: വിഘടനവാദികള്‍ ആഹ്വാനംചെയ്ത മാര്‍ച്ച് അധികൃതര്‍ തടഞ്ഞതിനത്തെുടര്‍ന്ന് കര്‍ഫ്യൂ ലംഘിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ കശ്മീരിന്‍െറ പലഭാഗങ്ങളിലും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. 20ഓളം പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ചിന് ആഹ്വാനംചെയ്ത പശ്ചാത്തലത്തില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് ദക്ഷിണ കശ്മീരിലെ നാല് ജില്ലകളിലും ശ്രീനഗര്‍ നഗരത്തിലും വെള്ളിയാഴ്ച വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.  അനന്ത്നാഗ്, കുല്‍ഗാം, പുല്‍വാമ, ഷോപിയാന്‍ എന്നീ ജില്ലകളിലാണ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. താഴ്വരയിലെ മറ്റ് ചില ഭാഗങ്ങളില്‍ അധികൃതര്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

ഈ മാസമുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനാണ് ജാമിഅ മസ്ജിദിലേക്ക് മാര്‍ച്ച് നടത്താന്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്തത്. എന്നാല്‍, മാര്‍ച്ചിനൊരുങ്ങിയ വിഘടനവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഈസ് ഉമര്‍ ഫാറൂഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബാരാമുല്ല ജില്ലയിലെ രോഹമയില്‍ പുതുതായി നിര്‍മിച്ച പൊലീസ് കെട്ടിടത്തിന് ജനക്കൂട്ടം തീയിട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ കല്ളേറിനിടയില്‍ ഭീകരര്‍ സുരക്ഷാ സേനക്കെതിരെ ഗ്രനേഡ് എറിഞ്ഞു. എന്നാല്‍, ഗ്രനേഡ് പൊട്ടാത്തതിനാല്‍ അപകടമൊഴിവായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തത്തെുടര്‍ന്ന് ജൂലൈ ഒമ്പതിനാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. അക്രമങ്ങളില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 47 പേര്‍ കൊല്ലപ്പെടുകയും 5500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തത്തെുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ കഴിഞ്ഞ ദിവസങ്ങളിലാണ് പല സ്ഥലങ്ങളിലും പിന്‍വലിച്ചത്. അതേസമയം, വിഘടനവാദികള്‍ ആഹ്വാനംചെയ്ത ബന്ദിനത്തെുടര്‍ന്ന് തുടര്‍ച്ചയായ 21ാം ദിവസവും താഴ്വരയില്‍ സാധാരണ ജീവിതം തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ജൂലൈ 31 വരെ ബന്ദ് നടത്തുമെന്നാണ് വിഘടനവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാ ദിവസവും ഏഴുമണിക്കുശേഷം ബന്ദില്‍ ഇളവുണ്ട്. ശനിയാഴ്ച റോഡുകളില്‍ ധര്‍ണ നടത്താനും വൈകുന്നേരത്തെ പ്രാര്‍ഥനകള്‍ ഒരുമിച്ച് റോഡില്‍ നിര്‍വഹിക്കാനും വിഘടനവാദികള്‍ ജനങ്ങളോട് ആഹ്വാനംചെയ്തു. അതിനിടെ, സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുമായി ടെലിഫോണില്‍ ചര്‍ച്ചനടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൂലൈ എട്ടിന് ഒളിത്താവളത്തില്‍ റെയ്ഡ് നടത്തുമ്പോള്‍ അവിടെ ബുര്‍ഹാന്‍ വാനി ഉണ്ടായിരുന്നുവെന്ന് തനിക്കോ സുരക്ഷാ സേനക്കോ അറിയില്ലായിരുന്നുവെന്ന് മഹ്ബൂബ പറഞ്ഞതിന്‍െറ പിറ്റേദിവസമാണ് ടെലിഫോണ്‍ ചര്‍ച്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.