ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം നിലവിലുള്ള സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ളെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ വ്യക്തമാക്കി. ആന്ധ്ര വിഭജനസമയത്ത് ഡോ. മന്‍മോഹന്‍ സിങ് അന്നത്തെ പ്രധാനമന്ത്രിയെന്ന നിലയില്‍ ആന്ധ്രയിലെ ജനങ്ങള്‍ക്കും പാര്‍ലമെന്‍റിനും നല്‍കിയ ഉറപ്പില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നാക്കംപോയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. പ്രത്യേക പദവി അനുവദിക്കാനായി കോണ്‍ഗ്രസ് എം.പി കൊണ്ടുവന്ന സ്വകാര്യ ബില്ലിലെ ചര്‍ച്ചക്കൊടുവിലാണ് ധനമന്ത്രി കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കിയത്. കേരളത്തിനും പശ്ചിമ ബംഗാളിനും ആന്ധ്രപ്രദേശിനും പ്രത്യേക പരിഗണനയില്‍ സാമ്പത്തികസഹായം നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ഈ മൂന്ന് സംസ്ഥാനങ്ങളുടെ പ്രത്യേക പിന്നാക്കാവസ്ഥ പരിഗണിച്ചാണിത്. പ്രത്യേക സംസ്ഥാനം അനുവദിക്കാനുള്ള നിലവിലുള്ള മാനദണ്ഡമനുസരിച്ച് ആന്ധ്രപ്രദേശിന് പദവി നല്‍കാനാവില്ളെന്ന് ജെയ്റ്റ്ലി പറഞ്ഞു. മന്‍മോഹന്‍ സിങ് അത്തരമൊരു ഉറപ്പുനല്‍കിയിരിക്കാം. എന്നാല്‍, ഒഡിഷയും ബിഹാറുമെല്ലാം പ്രത്യേക സംസ്ഥാന പദവി ചോദിച്ച് പിറകിലുണ്ട്.നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അതിര്‍ത്തി സംസ്ഥാനങ്ങളും മാത്രമാണ് ഇത്തരമൊരു പരിഗണനയില്‍ വരുക. സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് ആന്ധ്രക്കുണ്ടായ നഷ്ടങ്ങള്‍ നികത്താനും ക്ഷേമ സംസ്ഥാനമാക്കി മാറ്റാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അത് തടയാന്‍ ആന്ധ്ര ബില്‍ ധനബില്‍ ആണെന്ന അവകാശവാദവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തിറങ്ങിയത്. ഈ വാദം തള്ളിയ കോണ്‍ഗ്രസ് മൂന്ന് ദിവസം രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.