ന്യൂഡല്‍ഹി: ഗുജറാത്തില്‍ ദലിത് യുവാക്കളെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര സാമൂഹ്യക്ഷേ സഹമന്ത്രിയും ദലിത് നേതാവുമായ രാംദാസ് ബന്ധു അതാവലെ . മനുഷ്യ ജീവനുകള്‍ പകരം കൊടുത്തല്ല, ഗോ സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഗുജറാത്തില്‍ ദലിത് യുവാക്കളെ മര്‍ദിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവു കൂടിയായ അതാവലെ ആവശ്യപ്പെട്ടു.
ദലിതര്‍ ബുദ്ധമതം സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച അതാവലെ ബി.എസ.്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നും ചോദിച്ചു. ഗോഹത്യക്കെതിരെ നിയമമുണ്ടായിട്ടും എന്തിനാണ് ഗോരക്ഷക്കായി ഇറങ്ങുന്നത്. അതിന്‍റെ പേരിലെന്തിനാണ് മാനവ ഹത്യ നടത്തുന്നതെന്നും അദ്ദേഹം ആരാഞ്ഞു. ഗോരക്ഷയുമായി മുന്നോട്ടു പോകുകയാണെങ്കില്‍ സമൂഹത്തില്‍ മാനവ രക്ഷ ആരാണ് ചെയ്യുക. ഗുജറാത്തില്‍ ഗോരക്ഷകര്‍ ദലിതരെ മര്‍ദിച്ച സംഭവം ഗൗരവതരമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗോരക്ഷയുടെ പേരില്‍ ദലിതര്‍ക്കും മുസ്ലിം സമുദായംഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മോദി മന്ത്രിസഭയിലെ ഒരംഗം ഇതാദ്യമായാണ് പ്രതികരിക്കുന്നത്. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭ പുനസംഘടനയിലൂടെയാണ് രാംദാസ് അതാവലെ മോദി മന്ത്രിസഭയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.