പനാജി: ഗോവയില്‍ ഡോക്കില്‍ നങ്കൂരമിട്ടിരുന്ന യാത്രാകപ്പൽ കനത്ത മഴയില്‍ തീരത്തേക്ക് ഇടിച്ച് കയറി .ഒരു വശത്തേക്ക് അപകടകരമാം വിധം ചരിഞ്ഞ കപ്പല്‍ പാതി സമുദ്രത്തിന്നടിയിലേക്ക് മുങ്ങുകയും അടിത്തട്ടില്‍ മുട്ടുകയും ചെയ്തു. എന്നാല്‍സംഭവത്തിൽ ആളപായം ഇല്ല. അറ്റകുറ്റ പണികള്‍ക്കായി ഡോക്കില്‍ നിർത്തിയിട്ട എം.വി ക്വുങ് എന്ന സഹാറാ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള കപ്പലാണ് ചരിഞ്ഞത്.
മണ്‍സൂണ്‍ ശക്തമായി പെയ്‌തൊഴിയുന്നതിനിടയില്‍ ഗോവയില്‍ അപകടങ്ങളും പെരുകുകയാണ്. 800 യാത്രികരെ വഹിക്കാനാകുന്ന എം.വി ക്വുങ് 2014ല്‍ ആണ് വാസ്‌കോയിലെ പ്രാദേശിക പോര്‍ട്ടിലേക്ക് കൊണ്ടുവന്നത്. ജീവനക്കാരാരും കപ്പലില്‍ ഇല്ലാത്ത സമയത്താണ് അപകടം ഉണ്ടായത്. കനത്ത മഴയില്‍ ആടി ഉലഞ്ഞ കപ്പല്‍ അടിത്തട്ടില്‍ മുട്ടും വിധം മുങ്ങിയതോടെ സ്ഥിതി ആശങ്കാജനകമായി.
ഉപ്പുവെള്ളം കപ്പലിനുള്ളില്‍ നിറയുകയും കപ്പല്‍ അടിത്തട്ടിലേക്ക് താഴുകയും ചെയ്തു. നിരവധി കപ്പലുകള്‍ നങ്കൂരമിട്ടിരുന്ന ഡോക്കില്‍ ഇത് ആശങ്കകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഒരു വശത്തേക്ക് ചരിഞ്ഞ കപ്പല്‍ മറ്റ് കപ്പലുകളിലേക്ക് ഒഴുകി നീങ്ങുകയോ മറിഞ്ഞു വീഴുകയോ ചെയ്യുമെന്നായിരുന്നു യാത്രക്കാരുടെ ആശങ്ക. മുംബൈയില്‍ നിന്ന് വിദഗ്ധരെത്തിയാണ് പിന്നീട് കപ്പല്‍ മുകളിലേക്ക് ഉയര്‍ത്തിയതെന്ന് തുറമുഖ ചെയർമാൻ ജയ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.